ന്യൂഡല്‍ഹി> രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പുറത്തുനിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ ഇന്നും 200 മെഗാവാട്ടോളം കുറവുണ്ടാകും.ആയതിനാല്‍ ഉപഭോക്താക്കള്‍ വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന സമയം വൈകുന്നേരം 6 മണി മുതല്‍ രാത്രി 11മണിവരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.
വൈദ്യുതി കൂടുതലായി വേണ്ടിവരുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ കഴിവതും ഈ സമയത്തു പ്രവര്ത്തിപ്പിക്കാതിരിക്കുവാന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.ദൃശ്യമാധ്യമങ്ങള്‍ സ്ക്രോള്‍ ന്യൂസ് നല്‍കണമെന്നും കെഎസ്ഇബി അഭ്യര്‍ഥിച്ചു.