പാലക്കാട് > പത്തു ലക്ഷം രൂപ വിലവരുന്ന മാരക ലഹരിമരുന്നുകളുമായി യുവാക്കള് പിടിയില്. കോട്ടയം രാമപുരം സ്വദേശികളായ അനന്തു അനില് (23), അജയ് സന്ദീപ് (21) എന്നിവരാണ് പാലക്കാട് മെഡിക്കല് കോളേജിനു സമീപം വെള്ളിയാഴ്ച രാവിലെ അറസ്റ്റിലായത്. ഇവരില്നിന്ന് 61 എല്എസ്ഡി സ്റ്റാമ്പ് (ലിസര്ജിക് ആസിഡ് ഡൈതലാമൈഡ്), മൂന്നര ഗ്രാം എംഡിഎംഎ ഗുളിക (മെത്തലിന് ഡയോക്സി മെത്താംഫിറ്റമിന്) എന്നിവ പിടിച്ചെടുത്തു.
ഇടനിലക്കാരന് വഴി കോയമ്പത്തൂരുനിന്ന് പാലക്കാട്ടേയ്ക്ക് വിതരണത്തിന് എത്തിക്കുന്നതിനിടെ നാര്കോട്ടിക് സ്പെഷ്യല് ആക് ഷന് ഫോഴ്സും (ഡാന്സാഫ്) ടൗണ് സൗത്ത് പൊലീസും ചേര്ന്നാണ് പിടികൂടിയത്.
ലഹരികടത്തിന് ഉപയോഗിച്ച പാലക്കാട് ഗവ. മെഡിക്കല് കോളേജിലെ വിദ്യാര്ഥിയുടെ ബൈക്കും പൊലീസ് പിടിച്ചെടുത്തു. നാര്കോട്ടിക് സെല് ഡിവൈഎസ്പി സി ഡി ശ്രീനിവാസന്, പി സി ഹരിദാസ്, ഡാന്സാഫ് സ്ക്വാഡ് അംഗങ്ങളായ എസ് ജലീല്, ആര് കിഷോര്, കെ അഹമ്മദ് കബീര്, ആര് വിനീഷ്, എസ് ഷാനോസ്, ആര് രാജീദ്, ഷമീര്, സമീര്, സൂരജ്, ടൗണ് സൗത്ത് ഇന്സ്പെക്ടര്, ടി ഷിജു എബ്രഹാം, എസ്ഐ മഹേഷ്കുമാര്, രമ്യ കാര്ത്തികേയന്, അഡീ. എസ്ഐ ഉദയകുമാര്, സീനിയര് സിപിഒ എം സുനില്, സിപിഒമാരായ ഷാജഹാന്, സജീന്ദ്രന്, നിഷാദ്, രാജീവ്, രതീഷ്, രമേശ്, കാസിം, സൈബര്സെല് ഉദ്യോഗസ്ഥരായ വിഷ്ണുരാജ്, ഷെബിന് എന്നിവര് പരിശോധനയില് പങ്കെടുത്തു.