തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ് എന്നറിയപ്പെടുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്- കെ.എ.എസിന്റെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പി.എസ്.സി. ചെയർമാൻ അഡ്വ. എം.കെ. സക്കീർ ആണ് പട്ടിക പ്രഖ്യപിച്ചത്. മൂന്നു സ്ട്രീമുകളായാണ് പരീക്ഷ നടന്നത്.
സ്ട്രീം ഒന്നിൽ- ഒന്നാം റാങ്ക്- മാലിനി എസ്. രണ്ടാം റാങ്ക്- നന്ദന എസ് പിള്ള, മൂന്നാം റാങ്ക്- ഗോപിക ഉദയൻ, നാലാം റാങ്ക്- ആതിര എസ്.വി, അഞ്ചാം റാങ്ക് ഗൗതമൻ എം. എന്നിവർക്കാണ്.
സ്ട്രീം രണ്ടിൽ ഒന്നാം റാങ്ക് അഖില ചാക്കോ നേടി. ജയകൃഷ്ണൻ കെ.ജി, പാർവതി ചന്ദ്രൻ എൽ, ലിപു എസ് ലോറൻസ്, ജോഷ്വാ ബെനറ്റ് ജോൺ എന്നിവർ 2,3,4,5 റാങ്കുകളും നേടി.
സ്ട്രീം മൂന്ന്- ഒന്നാം റാങ്ക്: അനൂപ് കുമാർ വി., 2-അജീഷ് കെ, 3-പ്രമോദ് ജി.വി., 4-ചിത്രലേഖ കെ.കെ., 5-സനോപ് എസ്. എന്നിവർ ആദ്യ റാങ്കുകൾ നേടി.
കെ.എ.എസ്. പരീക്ഷയിൽ യോഗ്യത നേടിയ 105 പേർ നവംബർ ഒന്നിന് ജോലിക്ക് കയറും. സ്ട്രീം ഒന്നിലെ മെയിൻ ലിസ്റ്റിൽ 122 പേർ ഉൾപ്പെട്ടിട്ടുണ്ട്.
കെ.എ.എസ്. ഫലം അറിയാം:KAS Stream 1 KAS Stream 2 KASStream 3
content highlights:kas rank list declared