സ്വപ്‌ന സുരേഷിന്‍റെ കരുതൽ തടങ്കൽ റദ്ദാക്കിയെങ്കിലും കേസിലെ കൂട്ട് പ്രതി സരിത്തിന്‍റെ കരുതൽ തടങ്കൽ ഹൈക്കോടതി ശരിവെച്ചു. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്വപ്‌നയുടെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയത്. ഒരു വ്യക്തിയെ കരുതൽ തടങ്കലിൽ വെക്കണമെങ്കിൽ അയാൾ പുറത്തിറങ്ങിയാൽ സമാനമായ കുറ്റം ചെയ്യുമെന്ന് ഉറപ്പാക്കുന്ന രേഖകൾ ഹാജരാക്കേണ്ടതുണ്ട്. ഇത് ഹാജരാക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കോടതി നിരീക്ഷിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.
Also Read :
വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിൽ സ്വപ്ന തുടർച്ചയായി ഇടപെട്ടെന്നും, ഇനിയും കള്ളക്കടത്തിൽ ഏർപ്പെട്ടേക്കമെന്നുമുള്ള കസ്റ്റംസ് ശുപാർശയിലായിരുന്നു നേരത്തെ ഇവരെ ഒരു വർഷത്തെ കരുതൽ തടങ്കലിന് ശിക്ഷിച്ചത്. സ്വപ്നയ്ക്ക് പുറമെ സന്ദീപ് നായർ, സരിത് ഉൾപ്പെടെയുള്ളവരെയും തടങ്കലിലാക്കിയിരുന്നു. സ്വപ്നയ്ക്കെതിരെ കൊഫെപോസ ചുമത്തിയത് നിയമ വിരുദ്ധമായെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷിന്‍റെ അമ്മ കുമാരി പ്രഭയാണ് ഹൈക്കോടതിയെ സമീപിച്ചത്.
Also Read :
കൊഫെപോസ ചുമത്താൻ ചൂണ്ടികാട്ടിയ കാരണങ്ങൾക്ക് അനുബന്ധ രേഖകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞില്ലെന്നായിരുന്നു പ്രധാന വാദം. ഈ വാദങ്ങൾ അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ച് കരുതൽ തടങ്കൽ റദ്ദാക്കിയത്.
Also Read :