തിരുവനന്തപുരം > കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (കെഎഎസ്) ഫലം പിഎസ്സി പ്രഖ്യാപിച്ചു. മൂന്ന് സ്ട്രീമുകളിലായാണ് കെഎഎസ് പരീക്ഷ നടത്തിയത്. 105 തസ്തികകളിലേക്കാണ് ആദ്യ നിയമനം. റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷമാണ്. സ്ട്രീം ഒന്നിൽ 21‐32 പ്രായപരിധിയിലുളള ബിരുദധാരികൾക്കായുളള നേരിട്ടുളള നിയമനമാണ്. സ്ട്രീം രണ്ടിൽ കേരള സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിലെ പ്രബേഷൻ വിജയകരമായി പൂർത്തിയാക്കിയിട്ടുളള അല്ലെങ്കിൽ സ്ഥിരാംഗങ്ങളായ ബിരുദധാരികളായ 40 വയസ് കഴിയാത്ത ജീവനക്കാരിൽ നിന്നു നേരിട്ടുളള നിയമനം.
സ്ട്രീം മൂന്ന്: വിവിധ സർക്കാർ വകുപ്പുകളിൽ ഗസറ്റഡ് തസ്തികയിൽ ഉദ്യോഗം വഹിക്കുന്നവരോ, ഷെഡ്യൂൾ ഒന്നിൽ പരാമർശിച്ചിട്ടുളള പൊതുകാറ്റഗറികളിലെ തത്തുല്യ തസ്തികകളിൽ ഉദ്യോഗം വഹിക്കുന്നവരോ ആയ ബിരുദധാരികളായ 50 വയസിൽ കവിയാത്ത സർക്കാർ ജീവനക്കാരിൽ നിന്ന് നേരിട്ടുളള നിയമനം.
കെഎഎസ് സ്ട്രീം ഒന്ന് റാങ്ക് ലിസ്റ്റ് പരിശോധിക്കാൻ ക്ലിക്ക് ചെയ്യുക:
കെഎഎസ് സ്ട്രീം രണ്ട് റാങ്ക് ലിസ്റ്റ്:
ട്രീം ഒന്ന് – ഒന്നാം റാങ്ക് മാലിനി എസ്, രണ്ടാം റാങ്ക് – നന്ദന എസ് പിള്ള, മൂന്നാം റാങ്ക് – ഗോപിക ഉദയന്, നാലാം റാങ്ക് – ആതിര എസ് വി, അഞ്ചാം റാങ്ക് – ഗൗതമന് എം എന്നിവര്ക്കാണ്. സ്ട്രീം രണ്ട് – ഒന്നാം റാങ്ക് – അഖില ചാക്കോ നേടി. ജയകൃഷ്ണന് കെ ജി, പാര്വതി ചന്ദ്രന് എല്, ലിപു എസ് ലോറന്സ്, ജോഷ്വാ ബെനറ്റ് ജോണ് എന്നിവര് 2,3,4,5 റാങ്കുകളും നേടി.
സ്ട്രീം മൂന്ന് – ഒന്നാം റാങ്ക്: അനൂപ് കുമാര് വി, രണ്ടാം റാങ്ക് – അജീഷ് കെ, മൂന്നാം റാങ്ക് – പ്രമോദ് ജി വി, നാലാം റാങ്ക് – ചിത്രലേഖ കെ കെ, അഞ്ചാം റാങ്ക് – സനോപ് എസ് എന്നിവര് നേടി.
ഒന്നാം സ്ട്രീമിൽ 5,47,543 പേരും രണ്ടാം സ്ട്രീമിൽ 26,950 പേരും മൂന്നാം സ്ട്രീമിൽ 2951 ഉം അപേക്ഷകരാണുണ്ടായിരുന്നത്. 2020 ഫെബ്രുവരി 22, 2020 ഡിസംബർ 29 എന്നീ തീയതികളിൽ ഓഎംആർ രീതിയിൽ നടന്ന പ്രാഥമിക പരീക്ഷയിൽ ഓരോ സ്ട്രീമിലും യഥാക്രമം 3,08,138 പേരും 20,292 പേരും 1396 പേരും ഹാജരായി. 2020 നവംബർ 20, 21 ജനുവരി 15, 16 തീയതികളിൽ വിവരണാത്മക രീതിയിൽ നടന്ന മുഖ്യപരീക്ഷയിൽ സ്ട്രീം ഒന്നിൽ 2005 പേരും സ്ട്രീം രണ്ടിൽ 985 പേരും സ്ട്രീം മൂന്നിൽ 723 പേരും പങ്കെടുത്തു. 2021 സെപ്തംബർ മാസം നടന്ന അഭിമുഖത്തിന് പങ്കെടുക്കുന്നതിന് ഓരോ സ്ട്രീമിൽ നിന്നും യഥാക്രമം 197,189,196 പേർ അർഹരായി.