കോട്ടയം/പത്തനാട് > കങ്ങഴ മുണ്ടത്താനത്ത് യുവാവിനെ വെട്ടിക്കൊന്നു. മുണ്ടത്താനം ഇടയപ്പാറ വടക്കേറാട്ട് വാണിയപ്പുരയ്ക്കൽ തമ്പാന്റെ മകൻ മനേഷ് തമ്പാൻ (32) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെന്ന് പൊലീസ് പറഞ്ഞു. മനേഷിന്റെ വലതുകാൽപ്പാദം വെട്ടിമാറ്റി ഒരു കിലോമീറ്റർ അകലെ ഇടയപ്പാറ ജംഗ്ഷനിൽ കൊണ്ടിട്ടു. രണ്ട് പ്രതികർ മണിമല പൊലീസിൽ കീഴടങ്ങി.
വ്യാഴം പകൽ രണ്ടോടെ മുണ്ടത്താനം ചെളിക്കുഴി ഭാഗത്ത് ആളോഴിഞ്ഞ റബർ തോട്ടത്തിലായിരുന്നു കൊലപാതകം. കടയനിക്കാട് പുതുപ്പറമ്പിൽ ജയേഷ് (31), കുമരകം ശരണാലയത്തിൽ സച്ചിൻ (23) എന്നിവരാണ് കീഴടങ്ങിയത്. കൃത്യത്തിന് ശേഷം കാറിൽ പോയാണ് കീഴടങ്ങിയത്. മരിച്ച മനീഷിന്റെ അമ്മ: ചന്ദ്രിക. ഭാര്യ: ലിൻസി.
കഴിഞ്ഞ മാർച്ചിൽ ജയേഷിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചതിന്റെ പ്രതികാരമാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. പ്രതി ജയേഷ് നിരവധി മോഷണ കേസുകളിലും പ്രതിയാണ്. ജില്ലാ പൊലീസ് ചീഫ് ഡി ശൽപയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.