Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

തിരുവനന്തപുരം നഗരസഭയിലെ ക്രമക്കേട്; രസീത് തന്നത് നഗരസഭ, അപ്പോള്‍ അടച്ച വീട്ടുകരം വിഴുങ്ങിയതാര്?

by News Desk
October 7, 2021
in KERALA
0
തിരുവനന്തപുരം-നഗരസഭയിലെ-ക്രമക്കേട്;-രസീത്-തന്നത്-നഗരസഭ,-അപ്പോള്‍-അടച്ച-വീട്ടുകരം-വിഴുങ്ങിയതാര്?
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ നികുതി വെട്ടിപ്പിൽ പെട്ടുപോയവർ പരിഭ്രാന്തിയിലാണ്. നികുതി വെട്ടിപ്പിന്റെ വാർത്തകൾ പുറത്തുവന്നതോടെ നഗരസഭാ കാര്യാലയത്തിലേക്ക് പഴയ രസീതുകളുമായി എത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. 35 ലക്ഷത്തോളം രൂപയാണ് തിരിമറിയിലൂടെ ഉദ്യോഗസ്ഥർ വെട്ടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഈ തുക തിരികെ പിടിക്കുമെന്ന് മേയർ പറയുമ്പോഴും എങ്ങനെ ഇത് സാധ്യമാകും എന്നതിന്വ്യക്തതയില്ല.

കരമടച്ചിട്ടും പുതുതായി നിർമിച്ച വീടിന്റെ വിവരങ്ങൾ പോലും നഗരസഭയുടെ പക്കലില്ലെന്നറിഞ്ഞ് അമ്പരന്നു നിൽക്കുന്നവർ മുതൽ അടച്ച വീട്ടുകരത്തിന്റെ പിഴത്തുകയുടെ വലിപ്പം കണ്ട് ഞെട്ടിയവർ വരെയുണ്ട് ഇവിടെ. അത്തരത്തിലൊരാളാണ് പൗഡിക്കോണം സ്വദേശിയായ ബിനു. 2019 സെപ്റ്റംബറിലാണ് ഇദ്ദേഹത്തിന് പൗഡിക്കോണത്തുള്ള വീടിന് നമ്പർ അനുവദിച്ചുകിട്ടിയത്. കഴിഞ്ഞ മൂന്നുവർഷമായി ഇദ്ദേഹം കൃത്യമായി നഗരസഭയുടെ സോണൽ ഓഫീസിലെത്തി വീട്ടുകരമടച്ചിരുന്നു.

എന്നാൽ വീട്ടുകരം സംബന്ധിച്ച തട്ടിപ്പിന്റെ വിവരങ്ങൾ വന്നതിന് പിന്നാലെ നഗരസഭയിലെത്തിയ ബിനുവിന് വീട്ടുകരം 14,032 രൂപയോളമാണ് അടക്കേണ്ടതെന്ന വിവരമാണ് ലഭിച്ചത്. അന്ന് അടച്ച മുഴുവൻ തുകയുടെയും രസീത് കൈയിൽവെച്ച് ഇനി എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ഇദ്ദേഹം. ബാങ്കിൽ ജോലിചെയ്യുന്ന ആളാണ് ബിനു. ഓൺലൈനായി പണമടക്കാൻ നഗരസഭ പോർട്ടൽ തയ്യാറാക്കിയപ്പോൾ മുതൽ താൻ മുമ്പടച്ച തുകയുടെ വിവരങ്ങളൊന്നും അതിൽ കാണിക്കുന്നില്ലെന്ന് കഴിഞ്ഞ വർഷവും അതിന് മുൻപും ന​ഗരസഭാ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

എല്ലാ വിവരങ്ങളും അപ്ഡേറ്റ് ചെയ്യുമെന്നും അടുത്ത തവണ മുതൽ ഓൺലൈനായി വീട്ടുകരം അടക്കാൻ സാധിക്കുമെന്നുമാണ് ഉദ്യോഗസ്ഥർ മറുപടി നൽകിയത്. ഓഫീസിലെത്തി കരമടയ്ക്കുമ്പോൾ അടച്ചതിന്റെ രസീതിന്റെ കംപ്യൂട്ടർ പ്രിന്റ് തന്നിരുന്നില്ല. പകരം കൈകൊണ്ട് എഴുതി,സീലുപതിച്ചരസീതാണ് നൽകിയത്. ഇതിലെ കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നതായി ബിനു പറയുന്നു.

നഗരസഭയ്ക്ക് മുന്നിൽ ബിജെപി കൗൺസിലർമാർ ഭക്ഷണം പാകം ചെയ്ത് കുടികെടപ്പ് സമരം തുടങ്ങിയപ്പോൾ

ശ്രീകാര്യത്തെ സോണൽ ഓഫീസിലെത്തിയാണ് ബിനു മൂന്നുവർഷത്തോളമായി കരമൊടുക്കിയിരുന്നത്. തന്റെ സമീപത്തുള്ള പലർക്കും ഇതുതന്നെയാണ് അനുഭവമെന്നും പുതിയതായി വീടുവെച്ചവർക്കൊക്കെ വലിയ പ്രയാസങ്ങളാണ് ഇതുമൂലമുണ്ടാകുന്നതെന്നും ബിനു പറയുന്നു. പുതിയ കെട്ടിടങ്ങൾക്കെല്ലാം നികുതി കൂടുതലാണ്. പലപ്പോഴും വിവരങ്ങൾ അന്വേഷിക്കാൻ സോൺ ഓഫീസുകളെയാണ് ജനം ആശ്രയിക്കുന്നത്. രസീതുമായി എത്തി കരമടച്ചതിന്റെ വിവരങ്ങൾ അന്വേഷിക്കുമ്പോൾ എല്ലാം അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന മറുപടിയാണ് പലർക്കും ലഭിക്കുക. എന്നാൽ രസീതിന്റെ സീരിയൽ നമ്പർവെച്ച് വിവരങ്ങൾ അന്വേഷിക്കുമ്പോൾ കോർപ്പറേഷന്റെ പക്കൽ വിവരങ്ങളില്ല. ഇങ്ങനെ എത്തുന്നവരിൽ നിന്ന് ഫോൺ നമ്പർ വാങ്ങിവെച്ച് വിവരങ്ങൾ വിളിച്ചറിയിക്കാമെന്നുപറഞ്ഞ് മടക്കി അയക്കുകയാണ് ചെയ്യുന്നത്.

നഗരസഭയിലെത്തി വിവരങ്ങൾ പരിശോധിക്കാൻ ജനങ്ങൾക്കുവേണ്ടി ഹെൽപ്ഡെസ്ക് ആരംഭിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടുമില്ല. അതിനിടെ വിഷയത്തിൽ മുഖം നഷ്ടപ്പെട്ട് നിൽക്കുന്ന എൽഡിഎഫ് ഭരണകക്ഷിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന സമരപരിപാടികളുമായി പ്രതിപക്ഷം നിലപാട് കടുപ്പിക്കുകയാണ്. വിഷയത്തിൽ ആദ്യം മുതൽ സമരവുമായെത്തിയ മുഖ്യ പ്രതിപക്ഷമായ ബിജെപി നാളെമുതൽ സമരം പൊതു ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. യുഡിഎഫ് ആകട്ടെ നഗരസഭയ്ക്ക് മുന്നിൽ ധർണയുമായി പ്രത്യക്ഷ സമരത്തിലേക്കെത്തിക്കഴിഞ്ഞു.

യുഡിഎഫിന്റെ ധർണയിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ സംസാരിക്കുന്നു

പിന്നാക്ക വിഭാഗക്കാർക്കായുള്ള ക്ഷേമ ഫണ്ടുകളിൽ തിരിമറി നടത്തിയെന്ന ആരോപണത്തിൽ നിന്ന് ഒരുവിധം കരകയറി വരുന്നതിനിടെയാണ് വീട്ടുകരത്തിന്റെ പേരിലുള്ള തട്ടിപ്പ് പുറത്തുവരുന്നത്. ന​ഗരസഭയിൽ പാർട്ടി ബന്ധമുള്ളവരെ താത്കാലിക ജീവനക്കാരായി ജോലിക്ക് നിയമിച്ച്,പിന്നീട് ജോലി സ്ഥിരമാക്കി കൊടുത്ത ചിലരാണ് തട്ടിപ്പിന് പിന്നിലെന്നാണ് ബിജെപി ആരോപണം. സംസ്ഥാനത്ത് പല തദ്ദേശ സ്ഥാപനങ്ങളിലും ഇത്തരത്തിലൊരു മാഫിയാ സംഘം പ്രവർത്തിക്കുന്നുവെന്നും അവർ ആരോപിക്കുന്നു.

Content Highlights: Thiruvanathapuram tax scam; who benefitted from this?

Previous Post

സ്മാര്‍ട് ഫ്രിഡ്ജ് നിര്‍മിക്കാനുള്ള പദ്ധതിയില്‍ ആമസോണ്‍

Next Post

കാസര്‍കോട് ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കാസര്‍കോട്-ഏഴ്-വയസുകാരന്‍-പേ-വിഷബാധയേറ്റ്-മരിച്ചു

കാസര്‍കോട് ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.