പ്രത്യേക ക്ഷണിതാക്കളായി ഇ ശ്രീധരനെയും പികെ കൃഷ്ണദാസിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒ രാജഗോപാലിനെ നിർവാഹക സമിതി പട്ടികയിൽ ഇല്ല. പ്രായാധിക്യം മൂലമാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. ദേശീയ ഉപാധ്യക്ഷൻ എന്ന നിലയിൽ എപി അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡൻ്റായും ടോം വടക്കൻ വക്താവായും തുടരും.
ദേശീയ നിർവാഹക സമിതിയിൽ 80 അംഗങ്ങളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, പീയൂഷ് ഗോയൽ തുടങ്ങിയവർ നിർവാഹക സമിതിയിൽ അഗങ്ങളാണ്. 50 പ്രത്യേക ക്ഷണിതാക്കളും 176 സ്ഥിരം ക്ഷണിതാക്കളുമാണ് ദേശീയ സമിതിയിലുള്ളത്.
നിർവാഹക സമിതി യോഗം ചേർന്നിട്ട് രണ്ടര വർഷം കഴിഞ്ഞെന്ന വിമർശനം ശക്തമായി തുടരുന്നതിനിടെയാണ് സമിതിയിൽ അഴിച്ചുപണിയുണ്ടായത്. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രതിപക്ഷ നേതാക്കൾ, നിയമസഭാ കക്ഷിനേതാക്കൾ, മുൻ മുഖ്യമന്ത്രിമാർ, മുൻ ഉപമുഖ്യമന്ത്രിമാർ, ദേശീയ വക്താക്കൾ, വിവിധ മോർച്ച അധ്യക്ഷന്മാർ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള പ്രഭാരിമാർ, സഹ പ്രഭാരിമാർ, വിവിധ സംസ്ഥാന ഘടകങ്ങളുടെ അധ്യക്ഷന്മാർ, ദേശീയ ജനറൽ സെക്രട്ടറിമാർ എന്നിവരെല്ലാം ദേശീയ നിർവാഹക സമിതിയുടെ ഭാഗമായിരിക്കും.
നിരവധി മറ്റങ്ങൾ ഉൾപ്പെടുത്തി ബിജെപി സംസ്ഥാന ഭാരവാഹിക പട്ടിക പുറത്തിറക്കിയിരുന്നു. നടൻ കൃഷ്ണകുമാർ ബിജെപി ദേശീയ കൗൺസിൽ അംഗമായി എന്നതാണ് അഴിച്ചുപണിയിലെ മറ്റൊരു പ്രത്യേകത. എംഎസ് സമ്പൂർണ, ജി രാമൻ നായർ, ഓഫീസ് സെക്രട്ടറിയായിരുന്ന ജി ഗിരീശൻ എന്നിവരാണ് പുതിയതായി ദേശീയ കൗൺസിലേക്ക് എത്തിയ മറ്റുള്ളവർ. ഇ കൃഷ്ണദാസാണ് ട്രഷറര്‍. ബിജെപി വക്താവായ ബി ഗോപാലകൃഷ്ണൻ, ട്രഷറർ ചുതമല വഹിച്ചിരുന്ന ജെ ആർ പത്‌മകുമാർ എന്നിവരും സസ്ഥാന സെക്രട്ടറിമാരായി. എ എന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. ഡോ. കെ എസ് രാധാകൃഷ്ണൻ, ഡോ. പ്രമീള ദേവി, സി സദാനന്ദൻ മാസ്റ്റർ, വി ടി രമ, വി വി രാജൻ, സി ശിവൻകുട്ടി, പി രഘുനാഥ് എന്നിവരും വൈസ് പ്രസിഡൻ്റ് സ്ഥാനത്തുണ്ട്.
പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലെ പ്രസിഡൻ്റുമാരെയാണ് മാറ്റിയിരുന്നു. കോഴിക്കോട് ജില്ലാ പ്രസിഡൻ്റിനെ മാറ്റുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. വി എ സൂരജ് (പത്തനംതിട്ട), ജി ലിജിൻലാൽ (കോട്ടയം), കെ എം ഹരിദാസ് (പാലക്കാട്), കെപി മധു (വയനാട്), രവീശതന്ത്രി (കാസർകോട്) എന്നിവരാണ് പുതിയ ജില്ലാ പ്രസിഡൻ്റുമാർ. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അടക്കമുള്ള വിഷയങ്ങളാണ് ജില്ലാ നേതൃത്വത്തിലെ അഴിച്ചുപണിക്ക് കാരണം.
ജനറൽ സെക്രട്ടറിമാരായി എം ടി രമേശ്, ജോർജ് കുര്യൻ, സി കൃഷ്ണകുമാർ, പി സുധീർ, എം ഗണേഷ്, കെ സുഭാഷ് എന്നിവരെ തെരഞ്ഞെടുത്തു. കരമന ജയൻ, എസ് സുരേഷ്, എ നാഗേഷ്, കെ പ്രകാശ് ബാബു, ജെ ആർ പത്‌മകുമാർ, കെ. രഞ്ജിത്, രാജി പ്രസാദ്, കെ ശ്രീകാന്ത്, പന്തളം പ്രതാപൻ, രേണു സുരേഷ് എന്നിവരെ തെരഞ്ഞെടുത്തു.