കോഴിക്കോട്: ഫുൾ എ.പ്ലസ് നേടിയപ്പോൾപനായിക്കുളം ലിറ്റിൽ ഫ്ളവർ സ്കൂളിലെപത്താം ക്ലാസുകാരിഹയ ഫാത്തിമയെ ഫ്ളക്സ് വെച്ച് അഭിനന്ദിച്ചിരുന്നു നാട്ടുകാർ. രാഷ്ട്രീയ പാർട്ടിക്കാരും സന്നദ്ധ സംഘടനകളും നൽകിയട്രോഫികൾ കൊണ്ട് അവളുടെകുഞ്ഞ് അലമാരയും നിറഞ്ഞിരുന്നു. പക്ഷെ എല്ലാം കഴിഞ്ഞ് പഠിക്കാൻ അപേക്ഷിച്ചപ്പോൾ സീറ്റില്ല.
കണ്ടെയിനർ ഡ്രൈവറായ പിതാവിന് തന്നെ ഇത്രയും കാലം കഷ്ടപ്പെട്ട് പഠിപ്പിച്ചതിന്റെ ആദ്യ സമ്മാനംകൂടിയായിരുന്നു അവളുടെ പത്താം ക്ലാസിലെ എ.പ്ലസ് നേട്ടം. ഒപ്പം മിടുക്കരായ വിദ്യാർഥികൾക്ക് നൽകുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്(എൻ.എം.എം.എസ്) ഉംനേടിയിരുന്നു. പക്ഷെ ബയോമാത്സ് പഠിക്കണമെന്നാഗ്രഹിച്ച് പതിനഞ്ചോളംസ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിനായി രണ്ട് അലോട്ട്മെന്റിലും അപേക്ഷിച്ചിരുന്നുവെങ്കിലും പഠിക്കാൻ സീറ്റ് കിട്ടാത്ത അവസ്ഥയിലാണ് ഈ കൊച്ചുമിടുക്കി.
സപ്ലിമെന്ററി ലിസ്റ്റിൽ സീറ്റ് കിട്ടുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയടക്കംപറയുന്നതെങ്കിലും അത് നടക്കുമെന്ന് തോന്നുന്നില്ലെന്ന് പറയുന്നു ഹയ ഫാത്തിമ. കുഞ്ഞുന്നാൾ മുതലേ പഠിക്കാൻ മിടുക്കിയായിരുന്നു. കഷ്ടപ്പെട്ടാണെങ്കിലും മകൾക്ക് എല്ലാ പിന്തുണയുമായി രക്ഷിതാക്കളും കൂടെ നിന്നിരുന്നു. പക്ഷെ ഇനിയങ്ങോട്ട് ഞങ്ങളെ കൊണ്ട് മാത്രം കൂട്ടിയാൽ കൂടില്ലെന്ന് സഹതപിക്കുകയാണ് ഹയയുടെ പിതാവ് ഷഫീഖും ഉമ്മ സിജിയും.
സർക്കാർ സ്കൂളുകളിൽ സീറ്റ് കിട്ടിയില്ലെങ്കിൽ എങ്ങനെ ഞാൻ പഠിക്കുമെന്നാണ് ഹയ ചോദിക്കുന്നത്. ഡ്രൈവറായ ഷഫീഖിന് മാനേജ്മെന്റ് സ്കൂളുകളിൽ സീറ്റ് വാങ്ങി മകളെ പഠിപ്പിക്കുക എന്നത് ഈ സമയത്ത് ചിന്തിക്കാൻപോലും കഴിയില്ല. കൊവിഡ് കാലം കൂടി ആയതോടെ തന്റെ ഏക വരുമാനം കൊണ്ട് മാത്രം ജീവിതം മുന്നോട്ട് പോവുന്ന ഹയയ്ക്കും കുടുംബത്തിനും ആരോടാണ് തങ്ങളുടെ നിസ്സഹായാവസ്ഥ പറയേണ്ടത് എന്നത് പോലും അറിയില്ല.
അഡ്മിഷൻ കിട്ടാത്തത് കൊണ്ട് ലഭിച്ച എൻ.എം.എം.എസ് സ്കോളർഷിപ്പും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്ഹയ. റെഡ് ക്രോസിലുണ്ടെങ്കിലും അത് വെയ്റ്റേജ് മാർക്കിൽ കൂട്ടില്ല. എന്നാൽ എൻ.എസ്.എസിലും എൻ.സി.സിയിലുമുള്ള തന്നെക്കാൾ മാർക്ക് കുറഞ്ഞവർക്ക് പോലും അഡ്മിഷനുംലഭിച്ചു. മകൾക്ക് എങ്ങനെയെങ്കിലും സീറ്റ് ലഭിക്കുമോ എന്ന് ചോദിച്ച് നിസ്സഹായതയോടെ പല സ്കൂളുകളിലും കയറിയിറങ്ങുകയാണിന്ന് ഹയയും കുടുംബവും.