കൊച്ചി:കലൂരിൽ ഓടയുടെ പണിക്കിടെ മതിലിടിഞ്ഞുവീണ് ഒരാൾ മരിച്ചു. രണ്ടുപേർ കുടുങ്ങിയിരുന്നു. ഇതിൽ ഒരാളെ പുറത്തെടുത്തു. ആന്ധ്രയിലെ ചിറ്റൂർ സ്വദേശികളാണ്അപകടത്തിൽപ്പെട്ടത്.അഗ്നിരക്ഷാസേനാഉദ്യോഗസ്ഥരും പോലീസും സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
കോൺക്രീറ്റ് പാളികൾക്കിടയിൽ കാൽ കുടുങ്ങിയ നിലയിലാണ് രണ്ടു തൊഴിലാളികളും.
കോൺക്രീറ്റ് മുഴുവനായും മുറിച്ചുമാറ്റാതെ ഇവർക്ക് കാൽ അനക്കാൻ പോലുമാകാത്ത സ്ഥിതിയായിരുന്നു. വലിയ പാളിയായതിനാൽ മുറിച്ചുമാറ്റാൻ രക്ഷാപ്രവർത്തകർക്ക് നന്നായിബുദ്ധിമുട്ടേണ്ടിവന്നു.
ഇവരെ പുറത്തെടുത്താൽ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലൻസ് അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ തയ്യാറാണ്.
|Content Highlights: Two men stranded after a wall collapsedon them