ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കോളേജുകളിൽ ജെൻഡര്‍ എജ്യക്കേഷൻ ക്യാംപയിൻ സംഘടിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു. സ്ത്രീധന പീഡനം സംബന്ധിച്ച് യുവജന കമ്മീഷൻ്റെ ഇ മെയിൽ വിലാസത്തിലും വാട്സാപ്പ് വഴിയും ലഭിക്കുന്ന പരാതികളിൽ ജില്ലകളിൽ സോൺ അടിസ്ഥാനത്തിൽ സിറ്റിങ് നടത്തുന്നുണ്ടെന്ന് ചിന്താ ജെറോം പറഞ്ഞു. പോലീസിൻ്റെ ശ്രദ്ധയിൽ പെടുത്തേണ്ട കാര്യങ്ങള്‍ അത്തരത്തിൽ പരിഹരിക്കുമെന്നും തുടര്‍നടപടി ആവശ്യമെങ്കിൽ കേസെടുത്ത് മുന്നോട്ടു പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read:
സ്കൂള്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് കഴിഞ്ഞ ദിവസം വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ പി സതീദേവിയാണ് ആവശ്യപ്പെട്ടത്. ലൈംഗിക വിദ്യാഭ്യാസം എന്നു കേട്ടാൽ പലരുടെയും നെറ്റി ചുളിയുന്ന സാഹചര്യമാണുള്ളത്. ഇതിനെപ്പറ്റി പറയുമ്പോൾ പലപ്പോഴും എതിർപ്പും ഉയരാറുണ്ട്. 10ഉം 12ഉം വയസുള്ള കുട്ടികള്‍ പോലും പ്രണയബന്ധങ്ങളിൽ അകപ്പെടുന്നുണ്ടെന്നും ഇന്നത്തെ സമൂഹത്തിൽ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ വഴി അബദ്ധജടിലമായ ധാരണകളാണ് സമൂഹത്തിലുള്ളതെന്നും ഇതാണ് കുട്ടികളുടെ മനസ്സിലേയ്ക്ക് എത്തുന്നതെന്നും സതീദേവി പറഞ്ഞു. ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് നല്ല രീതിയിലുള്ള ബോധവത്കരണം നല്‍കേണ്ടത് അനിവാര്യമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം നൽകിയാൽ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും അവർ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു ലിംഗനീതി സംബന്ധിച്ച് കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കണമന്നും ഇതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളേജുകളിൽ പ്രോജക്ടുകള്‍ നടപ്പാക്കണമെന്നും പി സതീദേവി വ്യക്തമാക്കി. സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ പ്രത്യേക ബോധവത്കരണ പരിപാടികൾ നടപ്പിലാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പാലാ സെൻ്റ് തോമസ് കോളേജിൽ വെച്ച് ബിരുദവിദ്യാര്‍ഥിനിയെ സഹപാഠി ആക്രമിച്ചു കൊലപ്പെടുത്തിയതിനു പിന്നാലെയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമര്‍ശം. മരിച്ച നിതിനയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു അഡ്വ. സതീദേവി ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.
Also Read:
ലൈംഗികവിദ്യാഭ്യാസം നടപ്പിലാക്കിയാൽ ഇത്തരം പ്രവണതകള്‍ കുറയ്ക്കാൻ കഴിയുമെന്ന് അവര്‍ അറിയിച്ചു. വിദ്യാഭ്യാസമുള്ള യുവാക്കളിൽ ഇത്തരം പ്രവണതകള്‍ വര്‍ധിക്കാനുള്ള കാരണം പഠിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. 18 വയസായാൽ പക്വത ആകണമെന്നില്ലെന്നും വിവാഹത്തിനു മുൻപ് ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്നും അവർ മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു.