പേരൂർക്കട > ടിപ്പർ ലോറിയും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. നെട്ടയം മണികണ്ഠേശ്വരം ചീനിക്കോണത്ത് വീട്ടിൽ സുകുമാരൻ-ശശികല ദമ്പതികളുടെ ഏക മകൻ ഷാലു മോൻ (20) ആണ് മരിച്ചത്.
ചൊവ്വാഴ്ച്ച രാവിലെ 9 മണിയോടെ ഊളംപാറയ്ക്ക് സമീപം ചെമ്പക മൂടാണ് അപകടം നടന്നത്. ജോലിക്കായി പേരൂർക്കട ഭാഗത്ത് നിന്ന് കരമനയിലേക്ക് പോകുകയായിരുന്ന ഷാലുമോന്റെ ബൈക്ക് നിയന്ത്രണംതെറ്റി ടിപ്പറിൽ ഇടിക്കുകയായിരുന്നു. അടിയിൽ പെട്ട ഇയാളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.
കരമനയിലെ സ്വകാര്യ മരുന്ന് കമ്പിനിയിലെ മെഡിക്കൽ റെപ്രസെൻ്റേറ്റീവാണ് മരണപ്പെട്ട ഷാലു. പേരൂർക്കട പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബുധനാഴ്ച്ച വീട്ടുകാർക്ക് വിട്ടുനൽകും. ടിപ്പർ ലോറിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെത്തു. ഡിവൈഎഫ്ഐ മണികണ്ഠേശ്വരം യൂണിറ്റ് വൈസ് പ്രസിഡന്റാണ് ഷാലുമോൻ.