Also Read :
തിങ്കളാഴ്ച വരെ 92.8 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിൻ വിതരണം ചെയ്തു. 42.2 ശതമാനം ആളുകള്‍ക്ക് രണ്ടാം ഡോസ് വാക്സിനും നൽകിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഈ മാസം തന്നെ ആദ്യ ഡോസ് വാക്സിനേഷൻ പൂര്‍ത്തീകരിക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 ജനുവരിയോടെ രണ്ടാം ഡോസ് വാക്സിനേഷനും പൂര്‍ത്തിയാകുമെന്ന് മന്ത്രി വ്യക്തമാക്കി.
Also Read :
കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്താകമാനം 91,54,65,826 വാക്സിനേഷനാണ് നടന്നിരിക്കുന്നത്. 72,51,419 വാക്സിന്‍ ഡോസുകള്‍ ഇന്നലെ മാത്രം വിതരണം ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 91.77 കോടിയിലധികം (91,77,37,885) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
6,73,07,240 കൊവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് വാക്സീൻ സ്വീകരിച്ച അപൂർവ്വം ചിലരിൽ മാത്രം പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രം ഇതേക്കുറിച്ച് പഠിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read :
കേന്ദ്രസർക്കാരിനൊപ്പം സംസ്ഥാന ആരോഗ്യവകുപ്പും വാക്സീൻ സ്വീകരിച്ചവരിലുണ്ടായ പാർശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ് വരികയാണ്. നിലവിൽ രാജ്യത്ത് 25,000ത്തിലധികം കേസുകളാണ് സജീവമായുള്ളത്. 449260 പേര്‍ക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.