ന്യൂഡല്ഹി> 7 മണിക്കൂറിലേറെ നീണ്ട തടസത്തിനുശേഷം സാമൂഹ മാധ്യമങ്ങളായ ഫേസ്ബുക്ക് , വാട്സാപ്പ്, ഇന്സ്റ്റഗ്രാം സേവനങ്ങൾ തിരിച്ചെത്തി. ഒട്ടേറെ രാജ്യങ്ങളില് സേവനം തടസപ്പെട്ടിരുന്നു. മൂന്ന് പ്ലാറ്റ്ഫോമുകളും ഇത്രയും നേരം ഒരുമിച്ച് തകറാറിലാകുന്നത് ഇതാദ്യമാണ്.
ചില സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനസതടസം നേരിട്ടതായി ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു. ഫേസ്ബുക്ക് സിഇഒ മാര്ക് സുക്കര്ബെര്ഗും ഖേദം പ്രകടിപ്പിച്ചു. ഫേസ്ബുക്ക് മെസഞ്ചറിന്റെ തകറാർ പരിഹരിക്കാൻ കൂടുതൽ സമയം വേണമെന്നും മാനേജ്മെൻറ് അറിയിച്ചു.
തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയൊണ് സേവനങ്ങൾ പണിമുടക്കിയത്. ഫേസ്ബുക്കിന്റെയും വാട്സാപ്പിന്റെയും ഔദ്യോഗികി ട്വിറ്റർ പേജിലൂടെയാണ് സേവനങ്ങൾ തകറാറിലാണെന്ന് അറിയിപ്പ് ലഭിച്ചത്.
വാട്സാപ്പില് സന്ദേശങ്ങള് അയക്കാന് കഴിയാതിരുന്നതോടെയാണ് ആപ്ലിക്കേഷന് പണിമുടക്കിയെന്ന് ഉപഭോക്താക്കള്ക്ക് മനസിലായത് . ‘ദ സൈറ്റ് കാണ്ട് ബി റീച്ച്ഡ’എന്ന സന്ദേശമാണ് കാണിച്ചിരുന്നത്. ഇൻസ്റ്റഗ്രാമും റിഫ്രഷ് ആക്കാൻ സാധിച്ചില്ല.
തടസം നേരിട്ടതോടെ ഫേസ്ബുക്കിന്റെ ഓഹരിമൂല്യം കുത്തനെയിടിഞ്ഞു. ഐടി കമ്പനികളുടെ പ്രവർത്തനമടക്കം നിരവധി മേഖലകളിൽ തടസം നേരിട്ടു. ഗൂഗിളും ആമസോണുമടക്കം നിരവധി കമ്പനികളെ സാരമായി ബാധിച്ചു.