തിരുവനന്തപുരം
സംസ്ഥാനത്ത് സൗജന്യനിരക്കിൽ അതിവേഗ ഇന്റർനെറ്റ് നൽകാൻ ആവിഷ്കരിച്ച കെ- ഫോൺ പദ്ധതി ഈ വർഷം പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതുവരെ 7389 സർക്കാർ സ്ഥാപനത്തെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി ബന്ധിപ്പിച്ചു. 30,000 ഓഫീസ്, 35,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ, എട്ടു ലക്ഷം കെഎസ്ഇബി പോൾ എന്നിവയുടെ സർവേ പൂർത്തിയായി. 375 പിഒപിയുടെ പ്രീഫാബ് ലൊക്കേഷനും പൂർത്തിയാക്കി. നെറ്റ്വർക്ക് ഓപ്പറേഷൻസ് സെന്ററിന്റെ പണിയും കെഎസ്ഇബി പോളുകൾ വഴി കേബിൾ വലിക്കുന്നതും പുരോഗമിക്കുന്നു.
പദ്ധതിയുടെ ഒന്നാംഘട്ടം ഫെബ്രുവരിയിൽ പൂർത്തിയായിരുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള 20 ലക്ഷം കുടുംബത്തിന് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കാനാണ് പദ്ധതി ആവിഷ്കരിച്ചത്. 30,000 സർക്കാർ ഓഫീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇതുവഴി അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും.