കൊച്ചി> സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും പരോള്‍ പൂര്‍ത്തിയാക്കി ജയിലിലേക്ക് മടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.പ്രതികള്‍ക്ക് നിയവിരുദ്ധമായി പരോള്‍ അനുവദിച്ചെന്നാരോപിച്ച് ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.
പ്രതികളുടെ പരോള്‍ റദ്ദാക്കി കഴിഞ്ഞ മാസം 26 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ജീവപര്യന്തം തടവ് ലഭിച്ച പ്രതികള്‍ക്ക് ജയിലിലെത്തി അഞ്ച് മാസം തികയും മുമ്പ് പരോള്‍ അനുവദിച്ചെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്.