കുമളി> മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് തിങ്കൾ രാവിലെ ആറിന് 127.75 അടിയെത്തി. തലേ ദിവസത്തെക്കാൾ ജലനിരപ്പിൽ നേരിയ വർധനയുണ്ട്. തിങ്കൾ രാവിലെ ആറുവരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 2414 ഘനയടി വീതം വെള്ളം ഒഴുകിയെത്തി.
തമിഴ്നാട് സെക്കൻഡിൽ 1300 ഘനയടി വീതം കൊണ്ടുപോയി. 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 25.6 മില്ലിമീറ്ററും തേക്കടിയിൽ ഒമ്പത് മില്ലിമീറ്ററും മഴപെയ്തു.