തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 8,850 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂർ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂർ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376, വയനാട് 105, കാസർഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 1019; രോഗമുക്തി നേടിയവർ 17,007. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,15,489 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,99,228 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 16,261 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1019 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 1,28,736 കോവിഡ് കേസുകളിൽ, 11.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 149 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,526 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 42 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8368 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 390 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,007 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1731, കൊല്ലം 1104, പത്തനംതിട്ട 847, ആലപ്പുഴ 974, കോട്ടയം 1094, ഇടുക്കി 866, എറണാകുളം 3566, തൃശൂർ 1273, പാലക്കാട് 920, മലപ്പുറം 1360, കോഴിക്കോട് 1734, വയനാട് 656, കണ്ണൂർ 754, കാസർഗോഡ് 128 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,28,736 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,74,206 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
Content Highlights: Kerala covid update