Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കാമ്പസുകളിൽ നിന്ന് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല; സിപിഎം റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി

by News Desk
October 4, 2021
in KERALA
0
കാമ്പസുകളിൽ-നിന്ന്-യുവതികളെ-തീവ്രവാദത്തിലേക്ക്-ആകർഷിക്കുന്നത്-ശ്രദ്ധയിൽപ്പെട്ടിട്ടില്ല;-സിപിഎം-റിപ്പോര്‍ട്ട്-തള്ളി-മുഖ്യമന്ത്രി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ വർഗീയതയിലേക്കും തീവ്രവാദ വഴികളിലേക്കും എത്തിക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി . കാമ്പസുകൾ കേന്ദ്രീകരിച്ച് ഇത്തരം നീക്കങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച് ഇൻ്റലിജൻസ് മേധാവി സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടില്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

ചോദ്യോത്തര വേളയിൽ ഷാഫി പറമ്പിൽ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങൾ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതേസമയം, സംസ്ഥാനത്ത് വിവിധ മതങ്ങൾക്കിടെയിൽ സ്പർധ വർധിക്കുന്നതായി മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് വർഗീയതയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നീക്കങ്ങൾ തടയാൻ ക്രിയാത്‌മകമായ നടപടികൾ സർക്കാർ നടത്തുന്നുണ്ട്. സംസ്ഥാനത്ത് പൊതുവിൽ സമാധാന അന്തരീക്ഷമാണുള്ളത്. എന്നാൽ വ്യാജ വാർത്തകൾ നൽകി വർഗീയ കലാപം സൃഷ്ടിക്കാൻ ചില ഓൺലൈൻ പോർട്ടലുകൾ ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ചില ഓൺലൈൻ പോർട്ടലുകൾ നടത്തുന്ന നീക്കം തടയാൻ രഹസ്യാന്വേഷന വിഭാഗവും സൈബർ സെല്ലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. പോലീസിൻ്റെ വിവിധ വിഭാഗങ്ങളായ സൈബർഡോം, ഹൈടെക് സെൽ, സൈബർ പോലീസ് സ്റ്റേഷനുകൾ, പോലീസ് മീഡിയ സെൽ എന്നിവയെ ഇക്കാര്യങ്ങൾ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്ന് ചില ഓൺലൈൻ പോർട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

മതസൗഹാർദം ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ കൈക്കൊണ്ട് വരികയാണ്. വിഷയത്തിൽ മതസാമുദായിക വിഭാഗത്തിൽ പെട്ട പ്രമുഖരെ ഉൾപ്പെടുത്തി സർവകകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ല. വിവിധ മതവിഭാഗങ്ങൾ തമ്മിൽ നല്ല സൗഹാർദപരമായ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്. എല്ലാ വിഭാഗങ്ങളെയും സംഘടിപ്പിച്ച് കൊണ്ട് മുന്നോട്ട് പോകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. അതിനൊപ്പം മതസൗഹാർദം ഉറപ്പുവരുത്തുന്നതിനുള്ള ക്രിയാത്‌മകമായ നടപടികളും സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാൻ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നാണ് സിപിഎം റിപ്പോർട്ട്. പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി നല്‍കിയിട്ടുളള കുറിപ്പിലാണ് കോളേജുകള്‍ കേന്ദ്രീകരിച്ചുള്ള മുസ്ലീം തീവ്രവാദ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള വിവാദ പരാമര്‍ശം. മുസ്ലീം സംഘടനകളിൽ നുഴഞ്ഞു കയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നതെന്നും താലിബാനെപ്പോലും പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ സംസ്ഥാനത്ത് നടക്കുന്നത് ഗൗരവത്തോടെ കാണണമെന്നും പാര്‍ട്ടി കുറിപ്പിൽ വ്യക്തമാക്കുന്നു.

മുസ്ലീം സംഘടനകളിൽ നുഴഞ്ഞുകയറി ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് മുസ്ലീം വര്‍ഗീയ തീവ്രവാദ രാഷ്ട്രീയം ശ്രമിക്കുന്നതെന്നാണ് പാര്‍ട്ട വ്യക്തമാക്കുന്നത്. താലിബാൻ പോലുള്ള സംഘടനകളെ ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ജനാധിപത്യവിശ്വാസികളും തള്ളിക്കളയുന്നുണ്ട്. എന്നാൽ താലിബാനെ പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ സംസ്ഥാനത്തു നടക്കുന്നത് ഗൗരവത്തോടെ കാണണമെന്നും സിപിഎം കുറിപ്പിൽ വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Previous Post

ചരിത്രത്തിലാദ്യം; ചുഴലിക്കാറ്റുകള്‍ക്കുള്ളിൽ കയറി ഭയാനക ദൃശ്യങ്ങൾ പകർത്തി ‘ഓഷ്യൻ ഡ്രോണ്‍’,

Next Post

വിന്‍ വിന്‍ W 636 നറുക്കെടുപ്പ്: 75 ലക്ഷം ഈ ഭാഗ്യവാന്, ഇവർ മറ്റ് വിജയികൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വിന്‍-വിന്‍-w-636-നറുക്കെടുപ്പ്:-75-ലക്ഷം-ഈ-ഭാഗ്യവാന്,-ഇവർ-മറ്റ്-വിജയികൾ

വിന്‍ വിന്‍ W 636 നറുക്കെടുപ്പ്: 75 ലക്ഷം ഈ ഭാഗ്യവാന്, ഇവർ മറ്റ് വിജയികൾ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.