കൊച്ചി: ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതിൽ ഹൈക്കോടതി ഇടപെടൽ. സർക്കാർ നടപടി റദ്ദാക്കിയ കോടതി, നിരക്ക് പുന:പരിശോധിക്കാനും സർക്കാരിനോട് നിർദേശിച്ചു. സേവനം നിഷേധിക്കുന്ന ലാബുകൾക്കെതിരെ നടപടി എടുക്കണമെന്ന സർക്കാർ നിർദേശവും കോടതി റദ്ദാക്കി.
സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി സർക്കാർ കുറച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ലാബ് ഉടമകൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
ലാബുകളുമായി ചർച്ചചെയ്ത് ഇരുകൂട്ടർക്കും യോജിക്കാൻ കഴിയുന്ന തരത്തിൽ നിരക്ക് നിശ്ചയിക്കാൻ കോടതി നിർദേശിച്ചു. ഏകപക്ഷീയമായി സർക്കാരിന് ഒരു തീരുമാനമെടുക്കാൻ കഴിയില്ലെന്ന സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്.
500 രൂപ നിരക്കിൽ പരിശോധന നടത്തുന്ന സ്വകാര്യ ലാബുകൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി എടുക്കണമെന്ന ഉത്തരവും സർക്കാർ ഇറക്കിയിരുന്നു. ഈ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ഇതോടെ സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് കൂടും.
Content Highlights: Highcourt quashes governmentsdecesion to decrease rtpcr test rates