തിരുവനന്തപുരം > ഫാഷന് ഗോള്ഡ് തട്ടിപ്പ് കേസിൽ കാസര്ഗോഡ്, കണ്ണൂര് ജില്ലകളിലായി 169 കേസുകള് രജിസ്റ്റര് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതില് 164 കേസുകളിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സംസ്ഥാനത്ത് ചില സ്ഥലങ്ങളില് സ്വര്ണ വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള് സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്ന രീതിയുണ്ട്. കുറ്റ്യാടി കേന്ദ്രമായ ഗോള്ഡ് പാലസ് ജ്വല്ലറി നാദാപുരം, പയ്യോളി എന്നിവിടങ്ങളില് നിക്ഷേപകരില് നിന്നു സ്വര്ണവും പണവും തട്ടിയ സംഭവത്തിൽ 13 കേസുകള് രജിസ്റ്റര് ചെയ്തതിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായും കേസിൽ ഇതുവരെ നാല് പ്രതികളെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി വ്യക്തമാക്കി.