കൊച്ചി > ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹർജിക്കാരെ കേട്ട ശേഷം മൂന്ന് ആഴ്ചക്കകം പുതിയ ഉത്തരവിറക്കാർ കോടതി നിർദേശിച്ചു.
സർക്കാർ ഉത്തരവ് പാലിക്കാത്തവർക്കെതിരെ ക്രിമിനൽ കേസെടുക്കാനുള്ള നിർദേശവും കോടതി റദ്ദാക്കിയിട്ടുണ്ട്. കോവിഡ് പരിശോധനക്ക് സ്വകാര്യ ലാബുകൾ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികളെ തുടർന്നാനായിരുന്നു നിരക്ക് 500 ആയി സർക്കാർ നിജപ്പെടുത്തിയത്. എന്നാൽ, നിരക്ക് കുറവാണെന്നും, ലാഭകരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ലാബുകൾ കോടതിയെ സമീപിച്ചത്. ഈ വാദം പരിഗണിച്ചാണ് സർക്കാർ ഉത്തരവ് കോടതി റദ്ദാക്കിയത്.