കോഴിക്കോട്: സ്ത്രീകൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ അവഗണനയാണ് നേരിടുന്നതെന്ന് ശശി തരൂർ. വോട്ടർമാരിൽ പകുതിയോളം സ്ത്രീകളുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിച്ച് രാഷ്ട്രീയത്തിലെ അവരുടെ പ്രാതിനിധ്യം കുറവാണെന്നത് ദൗർഭാഗ്യകരമാണെന്ന് മാതൃഭൂമി ഡോട്ട് കോമിൽ എഴുതിയ ലേഖനത്തിൽ ശശിതരൂർ ചൂണ്ടിക്കാട്ടി.
സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്ത സംഭവം പരാമർശിച്ചുകൊണ്ടാണ് തരൂരിന്റെ ലേഖനം.നമ്മുടെ രാഷ്ട്രീയ രംഗത്ത് നിലനിൽക്കുന്ന, സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച വലിയൊരു പ്രതിസന്ധിയിലേക്കാണ് ഇത് വിരൽചൂണ്ടുന്നതെന്ന് തരൂർ പറഞ്ഞു.
വേൾഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച ഗ്ലോബൽ ജെൻഡർ ഗ്യാപ് ഇൻഡെക്സിൽ ഇന്ത്യയുടെ റാങ്ക് 140 ആണ്. ദക്ഷിണേഷ്യയിൽ പാകിസ്താനും അഫ്ഗാനിസ്താനും മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. നിലവിൽ ലോക്സഭയിൽ 79 (14 %) വനിതാ അംഗങ്ങളും രാജ്യസഭയിൽ 26 (11 %) അംഗങ്ങളുമാണുള്ളത്. 2013ൽ രാജ്യസഭ പാസാക്കിയ വനിതാ സംവര ബിൽ ലോക്സഭയിൽ പാസാക്കാൻ ബിജെപി സർക്കാർ താല്പര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വീണ്ടും അവതരിപ്പിച്ചാൽ കോൺഗ്രസ് പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലേഖനത്തിന്റെ പൂർണരൂപം വായിക്കാം : What Indian Politics does to women
Content Highlights: For a country where women make up almost half of the voters, it is unfortunate that their representation in the political landscape is so inadequate says Shashi Tharoor