ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ക്രൈം ബ്രാഞ്ച് എറണാകുളം എസ് പി എം ജെ സോജൻ, കോഴിക്കോട് വിജിലൻസ് എസ് പി പി സി സജീവൻ, ഗുരുവായൂർ ഡിവൈ എസ് പി കെ ജി സുരേഷ്, പത്തനംതിട്ട സി – ബ്രാഞ്ച് ഡിവൈഎസ്പി ജെ ഉമേഷ് കുമാർ, മുളന്തുരുത്തി ഇൻസ്പെക്ടർ പി എസ് ഷിജു, വടക്കേക്കര ഇൻസ്പെക്ടർ എം കെ മുരളി, എളമക്കര സബ് ഇൻസ്പെക്ടർ രാമു, തൊടുപുഴ സബ് ഇൻസ്പെക്ടർ ബൈജു പി ബാബു എന്നിവരാണ് സംഘാംഗങ്ങൾ.
Also Read :
അതേസമയം സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസണെ കോടതി ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. ഈ മാസം ഒമ്പതുവരെയാണ് എറണാകുളം അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതി മോൻസൺ മാവുങ്കലിനെ റിമാൻഡ് ചെയ്തത്. നേരത്തെ ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം രണ്ടും തവണ കോടതി മോന്സണ് മാവുങ്കലിനെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു.രണ്ടു തവണയായി ആറു ദിവസത്തേയ്ക്കായിരുന്നു കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് മോന്സണ് മാവുങ്കലിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കോടതി ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു. നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയ മോന്സണ് മാവുങ്കലിനെ ക്രൈംബ്രാഞ്ച് മേധാവിയടക്കം ചോദ്യം ചെയ്യുകയും എറണാകുളം കലൂരിലെ ഇയാളുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പും നടത്തുകയും ചെയ്തിരുന്നു.
Also Read :
കോഴിക്കോട് സ്വദേശികളായ ആറുപേരും, തിരുവനന്തപരും സ്വദേശിയായ ശില്പി സുരേഷ് എന്നിവര്‍ നല്കിയ പരാതികളടക്കം നാലു കേസുകളാണ് മോന്സണ് മാവുങ്കലിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.