തിരുവനന്തപുരം: ബെംഗളൂരു – കന്യാകുമാരിഐലൻഡ് എക്സ്പ്രസിന്റെ ബോഗിയിൽ തീപിടിത്തം. നേമം സ്റ്റേഷനിൽ വെച്ചാണ് അഗ്നിബാധ ശ്രദ്ധയിൽപ്പെട്ടത്. എസ്-വൺ കോച്ചിന്റെ ബ്രേക്ക് ജാമായതാണ് തീപിടത്തമുണ്ടാകാൻ കാരണം. ബോഗിക്ക് അടിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ ട്രെയിനിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നേമം സ്റ്റേഷനിൽവെച്ച് ഫയർഫോഴ്സും റെയിൽവേ അധികൃതരും ചേർന്നാണ് തീ അണച്ചത്.
ബോഗിക്കുള്ളിലേക്ക്തീ പടരുന്നതിന് മുമ്പ് അണയ്ക്കാനായതിനാൽ വൻ അപകടം ഒഴിവായി.തിരുവനന്തപുരത്തുനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. തകരാർ പരിഹരിച്ചതിന് ശേഷം ട്രെയിൻ യാത്ര തുടർന്നു.
Content Highlights: Fire on bengaluru kanyakumari island express bogie