കൊല്ക്കത്ത > പശ്ചിമ ബംഗാളിലെ ഭവാനിപ്പൂര് ഉപതെരഞ്ഞെടുപ്പില് മുഖ്യമന്ത്രിയും തൃണമൂല് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയുമായ മമത ബാനര്ജിയ്ക്ക് വിജയം. ബിജെപി സ്ഥാനാര്ത്ഥി പ്രിയങ്ക തിബ്രേവാളിനെ 58,389 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്പ്പിച്ചത്. മമതയ്ക്ക് 84,709വോട്ടാണ് ലഭിച്ചത്. പ്രിയങ്ക തിബ്രേവാളിന് 26,320വോട്ടും സിപിഐ എം സ്ഥാനാര്ത്തി ശ്രീജിബ് ബിശ്വാസിന് 4,201വോട്ടും ലഭിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില് മമത ബിജെപി നേതാവ് സുവേന്ദു അധികാരിയോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനം നിലനിര്ത്താന് മമതയ്ക്ക് വിജയം അനിവാര്യമായിരുന്നു. വ്യാഴാഴ്ചയാണ് ഭവാനിപൂരില് വോട്ടെടടുപ്പ് നടന്നത്.