കോഴിക്കോട്: ന്യൂനപക്ഷ വിഷയങ്ങളിൽ കോൺഗ്രസിന് അഴകൊഴമ്പൻ നയമാണെന്ന മുസ്ലിം ലീഗിന്റെ വിമർശനത്തിൽ പ്രതികരണവുമായി മുൻകെപിസിസിപ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് ഒഴികെ ബാക്കി എല്ലാവരും തരാതരം ന്യൂനപക്ഷങ്ങളെ വോട്ട്ബാങ്കായി കണ്ടവരാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
സത്യത്തിൽ തങ്ങൾ ആഗ്രഹിച്ചതുപോലുള്ള ഒരു തിരഞ്ഞെടുപ്പ് പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചില്ല. പലകാരണങ്ങൾ വിലയിരുത്തുമ്പോൾ കോൺഗ്രസിന്റെ ഭാഗത്തുള്ള വീഴ്ചകളെ വീഴ്ചയായി തന്നെ കാണണമെന്ന് പറഞ്ഞിട്ടുള്ള ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിംലീഗിന്റെ വിമർശനങ്ങളിൽ പുതുമയുള്ളതായിതോന്നിയിട്ടില്ല. ന്യൂനപക്ഷങ്ങളുടെ കൂടെ കോൺഗ്രസ് അല്ലാതെ മറ്റ് ഏത് രാഷ്ട്രീയ പ്രസ്ഥാനമാണ്നിന്നിട്ടുള്ളത്?എല്ലാ കാലത്തും ന്യൂനപക്ഷത്തെ ഹൃദയത്തോട് ചേർത്തിട്ടുള്ള ഏക പ്രസ്ഥാനം കോൺഗ്രസാണ്. തരാതരം പോലെഈ രാജ്യത്തെ ന്യൂനപക്ഷത്തെ വോട്ട് ബാങ്കായി കണ്ടവരാണ് ഇന്ന് കേരളത്തിലുള്ള മറ്റെല്ലാവരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.