പെരുന്ന: സർക്കാരിന്റെ സാമൂഹിക സാമ്പത്തിക സർവേയുടെ രീതിയിൽ എതിർപ്പുമായി എൻ.എസ്.എസ്. സർവേ ആധികാരികമാകണമെങ്കിൽ സെൻസസ് മാതൃകയിൽ ഉദ്യോഗസ്ഥരെ കൊണ്ട് സർവേ നടത്തണമെന്നും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടു.
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനാണ് സർക്കാർ സർവേ നടത്തുന്നത്. മൊബൈൽ ആപ്പ് വഴിയുള്ള വിവരശേഖരം ഗുണം ചെയ്യില്ലെന്നും യഥാർഥ ചിത്രം അറിയാൻ സെൻസസ് മാതൃക തന്നെ വേണം എന്നുമാണ് എൻ.എസ്.എസിന്റെ ആവശ്യം.
content highlights:nss objects method of conducting social economic survey