തിരുവനന്തപുരം: കേരളത്തിൽ ഇന്ധവില ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിൽ. തിരുവനന്തപുരത്ത് ശനിയാഴ്ചപെട്രോൾ ലിറ്ററിന് 36 പൈസ കൂടി 104.19 രൂപയുംഡീസലിന് 41 പൈസ കൂടി 97.16 രൂപയുമായി.ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഇന്ധനവിലയാണിത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കഴിഞ്ഞ മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതിന് പിന്നാലെയാണ് രാജ്യത്ത് ഇന്ധനവിലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിഫലിക്കുന്നത്.
ഡൽഹിയിലും ഇന്ധനവില സർവകാല റെക്കോർഡിൽ എത്തി. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 25 പൈസ കൂടി 102.14 രൂപയും ഡീസൽ ലിറ്ററിന് 30 പൈസ കൂടി 90.47 രൂപയും ആയി. മുംബൈയിൽ പെട്രോൾ ലിറ്ററിന് 108.19 രൂപയും ഡീസലിന് 98.16 രൂപയുമാണ് ഇന്നത്തെ വില.
കേരളത്തിൽ ഇന്ധന വില
തിരുവനന്തപുരം: പെട്രോൾ – 104.19, ഡീസൽ – 97.16
എറണാകുളം: പെട്രോൾ – 102.32, ഡീസൽ – 95.41
കോഴിക്കോട്: പെട്രോൾ – 103, ഡീസൽ – 96.07
മെട്രോ നഗരങ്ങൾ
ഡൽഹി: പെട്രോൾ – 102.14, ഡീസൽ – 90.47
മുംബൈ: പെട്രോൾ – 108.19, ഡീസൽ – 98.16
ചെന്നൈ: പെട്രോൾ – 99.80, ഡീസൽ – 95.02
കൊൽക്കത്ത: പെട്രോൾ – 102.77, ഡീസൽ – 93.27
Content Highlights: Petrol, Diesel price gets into all time high rates in the country