കോട്ടയം > വിദ്യാർഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറുത്ത് കൊന്ന പാലാ സെന്റ് തോമസ് കോളേജ് മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ 11.30 ഓടെ പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിനുള്ളിൽ വൈക്കം തലയോലപറമ്പ് സ്വദേശി കളപ്പുരയ്ക്കൽ വീട്ടിൽ നിധിന(22)യാണ് കൊല്ലപ്പെട്ടത്.
കൊലയാളി കൂത്താട്ടുകുളം ഉപ്പാനി പുത്തൻപുരയിൽ അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പരീക്ഷ കഴിഞ്ഞിറങ്ങിയ മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനിയായ നിധിനയുടെ കഴുത്തിലെ ഞരമ്പ് പേപ്പർ കട്ടർ ഉപയോഗിച്ച് സഹപാഠിയായ അഭിഷേക് അറുക്കുകയായിരുന്നു. നിധിനയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.