നിയമനം അപേക്ഷകൾ ക്ഷണിക്കാതെയുള്ളതാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി നിരീക്ഷിക്കുകയായിരുന്നു. വിവാദ നിയമനത്തിൽ സാധാരണ നിലയിലുള്ള നടപടി ക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നും വിമർശനം ഉണ്ടായി. ഇതോടെ ലോകായുക്താ വിധിക്കെതിരെ നൽകിയ ഹർജി അഭിഭാഷകൻ പിൻവലിക്കുകയായിരുന്നു.
Also Read :
കേസ് തള്ളാൻ കോടതി തീരുമാനിച്ചതോടെ കെ ടി ജലീലിന്‍റെ അഭിഭാഷകൻ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് കോടതി അംഗീകരിച്ചു. കേസിൽ ഹൈക്കോടതിയിൽ തിരിച്ചടി ഉണ്ടായതിന് പിന്നാലെയാണ് സുപ്രീകോടതിയിൽ നിന്നും മുൻ മന്ത്രിക്ക് തിരിച്ചടി നേരിടേണ്ടി വന്നത്.
നേരത്തെ ലോകായുക്താ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിക്കാതെ ഹൈക്കോടതി തള്ളുകയായിരുന്നു. ലോകായുക്താ വിധിയിൽ വീഴ്ചയില്ലെന്ന് നിരീക്ഷിച്ച കോടതി നിയമനത്തിനെതിരെ വിമർശനവും നടത്തിയിരുന്നു. കെ ടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്നും അധികാര ദുർവിനിയോഗമാണെന്നുമായിരുന്നു കണ്ടെത്തിയത്.
Also Read :
സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ മന്ത്രിയെ സ്ഥാനത്തു നിന്ന് മുഖ്യമന്ത്രി നീക്കണമെന്നും ലോകായുക്താ ഉത്തരവിൽ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ ഒന്നാം പിണറായി മന്ത്രി സഭയുടെ അവസാന സമയത്ത് ജലീൽ മന്ത്രി സ്ഥാനം രാജി വയ്ക്കുകയും ചെയ്തിരുന്നു.
Also Read :