കര്‍ദിനാള്‍ ആലഞ്ചേരിയ്ക്കു പുറമെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും കോടതിയിൽ ഹാജരായതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കുറവിലങ്ങാട്ടെ മഠത്തിൽ വെച്ച് പീഡനത്തിന് ഇരയായ കന്യാസ്ത്രീ കര്‍ദിനാളിനെ വിവരം അറിയിച്ചിരുന്നെന്നാണ് കേസിലെ രേഖകള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് കര്‍ദിനാള്‍ പ്രോസിക്യൂഷൻ സാക്ഷിയായത്. പീഡനവിവരം അറിഞ്ഞിട്ടും കര്‍ദിനാര്‍ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.
കേസിൽ 2019 ഏപ്രിലിൽ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് കുറ്റപത്രം സമരപ്പിച്ചിരുന്നു. പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്ന് ബിഷപ്പുമാര്‍ക്കു പുറമെ 11 വൈദികരും 24 കന്യാസ്ത്രീകളും കേസിൽ സാക്ഷികളാണ്. പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം ഉള്‍പ്പെടെ ആറു വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
Also Read:
മൂന്ന് വര്‍ഷം മുൻപാണ് ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയുമായി കന്യാസ്ത്രീ പോലീസിനെ സമീപിക്കുന്നത്. കുറവിലങ്ങാട്ടെ മഠത്തിൽ വെച്ച് ജലന്ധര്‍ രൂപത ബിഷപ്പായ മാര്‍ ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്നു കാണിച്ചായിരുന്നു കന്യാസ്ത്രീ ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയത്. മഠത്തിൽ വെച്ച് പലവട്ടം പീഡനത്തിന് ഇരയായെന്നും സഭാനേതാക്കളെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും കന്യാസ്ത്രീ പരാതിയിൽ വ്യക്തമാക്കി. എന്നാൽ ബിഷപ്പിൻ്റെ അറസ്റ്റ് വൈകുന്നുവെന്ന് കാണിച്ച് കന്യാസ്ത്രീകള്‍ എറണാകുളത്ത് ഹൈക്കോടതിയ്ക്ക് മുന്നിൽ സമരം തുടങ്ങിയതോടെയാണ് വിഷയം ആളിക്കത്തിയത്. വിവിധ കോണുകളിൽ നിന്ന് വലിയ പ്രതിഷേധമുയര്‍ന്നതോടെ ബിഷപ്പിനെ പോലീസ് ജലന്ധറിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ പലവട്ടം കോടതിയെ ഹര്‍ജിയുമായി സമീപിച്ചെങ്കിലും ബിഷപ്പ് വിചാരണ നേരിടണമെന്ന നിലപാടാണ് കോടതികള്‍ സ്വീകരിച്ചത്. കേസിൽ നിരപരാധിയാണെന്നും തനിക്ക് വിടുതൽ നല്‍കണമെന്നും ആവശ്യപ്പെട്ട് ഫ്രാങ്കോ കേരള ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും കോടതികള്‍ ആവശ്യം തള്ളിയിരുന്നു.
Also Read:
ഇതിനിടെ എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെ വിവാദ ഭൂമിയിടപാടിൽ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഭൂമിയിടപാടിനു സര്‍ക്കാര്‍ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും സര്‍ക്കാര്‍ പുറമ്പോക്ക് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുമാണ് പോലീസ് പരിശോധിക്കുന്നത്. ഓഗസ്റ്റ് 12ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് അന്വേഷണം നടത്തണമെന്ന ലാൻഡ് റവന്യൂ കമ്മീഷണറുടെ നിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് റവന്യൂ അഡീഷണൽ സെക്രട്ടറി ആര്‍ താരാഭായുടെ ഉത്തരവ്.