ന്യൂഡൽഹി > എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് സൂചന. എയര്‍ ഇന്ത്യ വാങ്ങാനുള്ള ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്തിട്ടുള്ളത് ടാറ്റ ഗ്രൂപ്പാണ്.
ടാറ്റക്കൊപ്പം സ്പൈസ്ജെറ്റും എയര്‍ ഇന്ത്യയെ വാങ്ങാന്‍ ലേലത്തുക വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്പൈസ് ജെറ്റിനേക്കാള്‍ ടാറ്റ ഗ്രൂപ്പ് അയ്യായിരം കോടി രൂപ അധികം വാഗ്ദാനം ചെയ്തിട്ടുള്ളതായാണ് വിവരം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരിയും വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ പദ്ധതി. ഗ്രൗണ്ട് ഹാന്‍ഡലിങ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിലെ 50 ശതമാനം ഓഹരിയും സര്‍ക്കാര്‍ വില്‍ക്കും.