കൊച്ചി
പുരാവസ്തുക്കളെന്ന് അവകാശപ്പെട്ട് മോൻസൺ മാവുങ്കൽ ശേഖരിച്ച വസ്തുക്കൾ പൊലീസ് ആവശ്യപ്പെട്ടാൽ സംസ്ഥാന പുരാവസ്തുവകുപ്പ് പരിശോധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സഹായം തേടുമെന്നും മന്ത്രി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മോൻസൻ തട്ടിപ്പുകാരനാണെന്ന് വിവരം ലഭിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനാലാണ് പുറത്തുപറയാതിരുന്നത്. മോൻസണിന്റെ പക്കലുള്ളത് എല്ലാം പുരാവസ്തുക്കളല്ലെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.