തിരുവനന്തപുരം
വയലിനിസ്റ്റ് ബാലഭാസ്കർ കേസിൽ അപകടമരണമാണെന്നു കാട്ടി സിബിഐ വീണ്ടും കോടതിയിൽ റിപ്പോർട്ട് നൽകി. നേരത്തേ നൽകിയ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് സിബിഐയുടെ രണ്ടാമത്തെ റിപ്പോർട്ട്. ഡ്രൈവർ അർജുൻ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിലുള്ളത്. അപകടസമയം ഇയാളായിരുന്നു കാർ ഓടിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
ബാലഭാസ്കറിന്റെ മരണകാരണം കൊലപാതകമാണെന്നും സ്വർണക്കടത്ത് സംഘമാണ് പിന്നിലെന്നും കാട്ടി അച്ഛൻ നൽകിയ പരാതിയിലാണ് കേസ് അന്വേഷിച്ചത്. സോബി ജോർജ് നുണ പറയുകയാണെന്നും പുതിയ റിപ്പോർട്ടിലും ആവർത്തിച്ചിട്ടുണ്ട്.