പാരീസ്
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദനീയമായതിന്റെ ഇരട്ടി തുക ചെലവാക്കിയ കേസിൽ ഫ്രാന്സിന്റെ മുന് പ്രസിഡന്റ് നികോളാസ് സർകോസിക്ക് ഒരുവർഷം തടവുശിക്ഷ. ജയിലിൽ കഴിയേണ്ടതില്ല. കാലിൽ ഇലക്ട്രോണിക് വിലങ്ങ് ധരിച്ച് വീട്ടുതടങ്കലിൽ കഴിഞ്ഞാൽ മതി.
സർകോസി പരാജയപ്പെട്ട 2012ലെ തെരഞ്ഞെടുപ്പില് അനുവദനീയമായ 225 ലക്ഷം യൂറോയുടെ (193.44 കോടി രൂപ) ഇരട്ടി പ്രചാരണത്തിനായി ചെലവാക്കിയെന്ന് കോടതി കണ്ടെത്തി. സർകോസിക്ക് ലഭിക്കുന്ന രണ്ടാമത്തെ തടവുശിക്ഷയാണ് ഇത്.അഴിമതി കേസില് ജഡ്ജിക്ക് കൈക്കൂലി കൊടുത്ത കേസിലാണ് ആദ്യ ശിക്ഷ.