Also Read:
മഞ്ചേരി ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമൻ സമർപ്പിച്ച റിപ്പോർട്ടിലാണ് അൻവർ തട്ടിപ്പ് നടത്തിയെന്ന വെളിപ്പെടുത്തലുള്ളത്. മംഗലാപുരം ബൽത്തങ്ങാടി താലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷർ പി വി അൻവറിന് കൈമാറിയ കാസർഗോട് സ്വദേശി കെ ഇബ്രാഹിമിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിരുന്നു.
Also Read:
രണ്ടേക്കറോളം ക്രഷർ സർക്കാരിൽ നിന്നും പാട്ടത്തിന് ലഭിച്ചതാണെന്നും ഇതിന്റെ പാട്ട കരാർ മാത്രമാണ് അൻവറിന് നൽകിയതെന്നും കെ ഇബ്രാഹിം കഴിഞ്ഞ 15 ന് ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.
Also Read:
ക്രഷറും അതിനോടൊപ്പമുള്ള 26 ഏക്കർ ഭൂമിയും സ്വന്തമാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും വിശ്വസിപ്പിച്ചാണ് പ്രവാസി എഞ്ചിനീയർ മലപ്പുറം പട്ടർക്കാവ് സ്വദേശി നടുത്തൊടി സലീമിൽ നിന്നും പത്ത് ശതമാനം ഷെയറും മാസം അഞ്ചര ലക്ഷം വീതം ലാഭ വിഹിതവും വാഗ്ദാനം ചെയ്ത് അൻവർ അമ്പത് ലക്ഷം രൂപ വാങ്ങിയത്.
മംഗലാപുരത്തു പോയി തുടരന്വേഷണം നടത്തുമെന്നും അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. നാളെ കോടതി കേസ് പരിഗണിക്കും.