തൃശൂർ> ആരോഗ്യ സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് തകർപ്പൻ വിജയം. എക്സിക്യൂട്ടീവ് കൗൺസിൽ, സ്റ്റുഡന്റ്സ് കൗൺസിൽ, സെനറ്റ്, ബോർഡ് ഓഫ് അഡ്ജുഡിക്കേഷൻ ഫോർ സ്റ്റുഡന്റ് ഗ്രീവിയൻസസ് എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് എസ്എഫ്ഐ സമ്പൂർണ വിജയം നേടിയത്. കോട്ടയം മെഡിക്കൽ കോളേജിലെ ആർഷ അന്ന പത്രോസിനെ ചെയർപേഴ്സണായും തിരുവനന്തപുരം ശ്രീ വിദ്യാധിരാജ ഹോമിയോപതിക് മെഡിക്കൽ കോളേജിലെ എം എസ് മുഹമ്മദ് സുഹൈലിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജിലെ ആഷിഷ് അസീസ്, പാലക്കാട് അഹല്യ ആയുർവേദ മെഡിക്കൽ കോളേജിലെ കെ കെ ദിൽന എന്നിവർ വൈസ് ചെയർമാൻമാരും മലപ്പുറം എംഇഎസ് കോളേജ് ഓഫ് നേഴ്സിങ്ങിലെ സബിൻ രാജ് ജോയിന്റ് സെക്രട്ടറിയുമാണ്.
സെനറ്റ് അംഗങ്ങളായി മോഡേൺ മെഡിസിൻ–-അനുവിൻ ഹരീഷ്, ഡെന്റൽ സയൻസ് –- എം സുമേഷ്, ആയുർവേദ സിദ്ധ യുനാനി –- – ഡോ. സി ആർ ഐശ്വര്യ, ഹോമിയോപ്പതി–– മുഹമ്മദ് സുഹൈൽ, നേഴ്സിങ് –-വിനിജ വിജയൻ, ഫാർമസ്യൂട്ടിക്കൽ സയൻസ് –- വി ദീപക്, ഫാർമസ്യൂട്ടിക്കൽ ആൻഡ് അലയഡ് ഹെൽത്ത് സയൻസ്–- – ഡോ. എം എസ് ആദർശ്, ഫ്രം എനി ഓഫ് ദ് 7 ഫാക്കൽറ്റിസ് വുമൺ റിസർവ്ഡ് – എസ് എച്ച് ഫസ്ന, യു സ്നേഹ, കെ കെ ദിൽന എന്നിവരെ തെരഞ്ഞെടുത്തു.
പ്രതീക്ഷ പ്രതീപ്, ആഷിഷ് അസീസ്, ആകാശ് എം ബിജു, എസ് അഭിഷേക്, സബിൻ രാജ്, ടി കെ അജിത്, നന്ദു വിജയ് എന്നിവരാണ് സ്റ്റുഡന്റ്സ് കൗൺസിൽ പ്രതിനിധികൾ.