Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അത് യൂദാസിന്റെ വെള്ളിക്കാശല്ല, റോമന്‍ നാണയം; പതിനായിരം നാണയങ്ങള്‍ കിട്ടിയത് ലക്ഷദ്വീപില്‍നിന്ന്

by News Desk
September 30, 2021
in KERALA
0
അത്-യൂദാസിന്റെ-വെള്ളിക്കാശല്ല,-റോമന്‍-നാണയം;-പതിനായിരം-നാണയങ്ങള്‍-കിട്ടിയത്-ലക്ഷദ്വീപില്‍നിന്ന്
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്: യേശുവിനെ ഒറ്റുകൊടുക്കാൻ യൂദാസിന് ലഭിച്ച വെള്ളിക്കാശിൽ രണ്ടെണ്ണം എന്ന പേരിൽമോൺസൻ പ്രദർശിപ്പിച്ചത് റോമൻ കാലത്തെ വെള്ളിനാണയങ്ങളാകാമെന്ന് ചരിത്ര ഗവേഷകനായ ഡോ. എം.ജി. ശശിഭൂഷൺ. പുറത്തുവന്ന ചിത്രങ്ങൾ പ്രകാരം അത് റോമൻ നാണയങ്ങളാണെന്നും ഇത് പലരുടെയും കൈവശമുണ്ടെന്നും യൂദാസിന്റെ വെള്ളിക്കാശാണെന്ന് പറയുന്നത് കള്ളത്തരമാണെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

റോമൻ വെള്ളിനാണയവും സ്വർണനാണയവുമുണ്ട്. പുറത്തുവന്ന ഫോട്ടോകളിലുള്ളത് റോമൻ വെള്ളിനാണയമാണെന്നാണ് കരുതുന്നത്. അത് വ്യാജമാണെന്ന് തോന്നുന്നില്ല. അത് തേഞ്ഞിരുന്നു. വ്യാജമാണെങ്കിൽ ഇത്രയും തേയില്ല. എന്നാൽ അത് യൂദാസിന്റെ വെള്ളിക്കാശാണെന്ന് പറയുന്നത് കള്ളമാണെന്നും എം.ജി. ശശിഭൂഷൺ പറഞ്ഞു.

യേശു ജീവിച്ചിരുന്നത് ക്ലോഡിയസ് സീസറിന്റെ കാലത്താണ്. ക്ലോഡിയസ് സീസറിന്റെ കാലത്തെ നാണയങ്ങൾ കേരളത്തിലെ സ്വകാര്യ പുരാവസ്തുശേഖരക്കാരുടെ കൈയിൽ ഇഷ്ടംപോലെയുണ്ട്. 1945-ൽ ലക്ഷദ്വീപിലെ കടമത്ത് ദ്വീപിൽനിന്ന് പതിനായിരം നാണയങ്ങൾ കിട്ടിയിരുന്നു. അതിൽ കുറച്ച് നാണയങ്ങൾ മദ്രാസ് മ്യൂസിയത്തിലേക്ക് പോയി. എല്ലാ നാണയങ്ങളും മ്യൂസിയത്തിൽ എത്തണമെന്നില്ലല്ലോ, അത് പലയിടത്തായും പ്രചരിക്കുന്നുണ്ട്.

1987-ന് ശേഷം നെടുങ്കണ്ടത്തുനിന്ന് റോമൻ നാണയങ്ങൾ കിട്ടിയിരുന്നു. അതിൽ 50 എണ്ണം മാത്രമേ പുരാവസ്തു വകുപ്പിന്റെ കൈവശം വന്നിട്ടുള്ളൂ. നെടുങ്കണ്ടം പഴയ വ്യാപാരപാതയായിരുന്നു. അങ്ങനെയാകും ആ നാണയങ്ങൾ അവിടെവന്നത്. അതിൽ പലതും ആളുകളുടെ കൈയിലെത്തിയിട്ടുണ്ട്. 1949-ൽ തൃശ്ശൂർ ജില്ലയിലെ എയ്യാൽ എന്ന സ്ഥലത്തുനിന്ന് റോമൻ വെള്ളിനാണയങ്ങൾ കിട്ടിയിരുന്നു.
അതെല്ലാം നാട്ടിൽ പലയിടത്തായി പ്രചരിക്കുന്നുണ്ട്. ഇതോടൊപ്പം റോമൻ സ്വർണനാണയങ്ങളും പലരുടെയും കൈയിലുണ്ട്. 1983-ൽ എറണാകുളത്തെ വള്ളുവള്ളി എന്ന സ്ഥലത്ത് ഇതുപോലെ നാണയങ്ങൾ ലഭിച്ചിരുന്നു. ആ നാണയങ്ങൾ സർക്കാരിന് വേണ്ടി പരിശോധിക്കാൻ പോയിരുന്നു.- ശശിഭൂഷൺ വിശദീകരിച്ചു.

വേണം ലൈസൻസ്, അധികൃതർക്ക് അറിയില്ല…

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന പുരാവസ്തു വകുപ്പും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. പുരാവസ്തുക്കൾ വിൽക്കണമെങ്കിൽ ലൈസൻസ് വേണം. മോൺസന് ഈ ലൈസൻസില്ലെന്ന് വേണം കരുതാൻ. അപ്പോൾതന്നെ അയാൾക്കെതിരേ നടപടിയെടുക്കാം. പോലീസ് വകുപ്പിന് ഇതുസംബന്ധിച്ച അടിസ്ഥാനകാര്യങ്ങൾ പോലും അറിയില്ലെന്ന് വേണം കരുതാൻ. അവരെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ, അവർക്ക് കാര്യങ്ങളറിയില്ല.

ഇന്ത്യൻ ആന്റിക്വറ്റീസ് ആക്ട് നിലവിലുണ്ട്. വ്യാജമായുള്ള വസ്തു കാണിച്ച് പുരാവസ്തുവാണെന്ന് അവകാശവാദമുന്നയിച്ചാൽ ഈ നിയമപ്രകാരം തെറ്റാണ്. ഇന്ത്യയുടെ പൈതൃകത്തെ വികലമാക്കുന്ന നടപടിയായാണ് അതിനെ കാണുന്നത്. നാട്ടിലെ അധികൃതർക്ക് ഇതേക്കുറിച്ചൊന്നും അറിയില്ല. അവരുടെ അജ്ഞതയാണ് ശരിക്കും അത്ഭുതപ്പെടുത്തുന്നത്. എന്തെങ്കിലും അറിയില്ലെങ്കിൽ അറിയാവുന്നവരോട് ചോദിച്ചാൽപ്പോരെ- അദ്ദേഹം ചോദിക്കുന്നു.

കച്ചവടത്തിലും കള്ളത്തരമുണ്ട്

കേരളത്തിലെ പുരാവസ്തു വിൽപ്പനക്കാരിൽ കുറച്ച് കള്ളത്തരമൊക്കെ കാണിക്കുന്നവരുണ്ട്. എന്നാൽ പഴയകാലത്തെ കച്ചവടക്കാർ കള്ളത്തരം ചെയ്യില്ല. കാരണം കള്ളം പറയുന്നവർക്ക് ഈ ബിസിനസ് തുടർന്നുകൊണ്ടുപോകാനാകില്ല. പെട്ടെന്ന് നിർത്തിപോകേണ്ടിവരും.

പുരാവസ്തുക്കൾക്ക് സർട്ടിഫിക്കേഷൻ

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രതിനിധികളും സംസ്ഥാന പുരാവസ്തു വകുപ്പും ചേർന്നുള്ള ഒരു കമ്മിറ്റിയാണ് പുരാവസ്തുക്കൾക്ക് സർട്ടിഫിക്കേഷൻ നൽകുന്നത്. നാണയങ്ങളൊന്നും ഇപ്പോൾ അങ്ങനെ പരിഗണിക്കാറില്ലെന്നാണ് വിവരം. വിഗ്രഹം പോലെയുള്ള വസ്തുക്കൾ ഉണ്ടെങ്കിൽ ആദ്യം 5 ഫോട്ടോകൾ പകർത്തി അപേക്ഷ സമർപ്പിക്കണം. കമ്മിറ്റി അത് പരിഗണിച്ച് പിന്നീട് നേരിട്ട് ഹാജരാക്കാൻ പറയും. ഈ പരിശോധനയിലൂടെയാണ് സർട്ടിഫിക്കേഷൻ ലഭിക്കുന്നതെന്നും എം.ജി. ശശിഭൂഷൺ വ്യക്തമാക്കി.

Content Highlights:monson mavunkal case historian mg shashibhooshan says about roman coins

Previous Post

മൂന്ന് ദിവസമായി ഓഫീസില്‍ വരുന്നില്ല; ലോക്‌നാഥ് ബെഹ്‌റ അവധിയില്‍

Next Post

നിയമസഭാ സമ്മേളനം ഒക്ടോബർ നാല് മുതൽ; വിവരങ്ങൾ പങ്കുവച്ച് സ്പിക്കർ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
നിയമസഭാ-സമ്മേളനം-ഒക്ടോബർ-നാല്-മുതൽ;-വിവരങ്ങൾ-പങ്കുവച്ച്-സ്പിക്കർ

നിയമസഭാ സമ്മേളനം ഒക്ടോബർ നാല് മുതൽ; വിവരങ്ങൾ പങ്കുവച്ച് സ്പിക്കർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.