അധ്യാപനത്തിന്റെയും ഗവേഷണത്തിന്റെയും മുൻനിര സാധ്യതകളെ ഉൾക്കൊണ്ട് ബിഷപ്പ് മൂർ കോളേജ് മാവേലിക്കര, കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട, സേക്രഡ് ഹാർട്ട് കോളേജ് ചാലക്കുടി, ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, സെന്റ് ജോൺസ് കോളേജ് ആഗ്ര എന്നീ കോളേജുകൾ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന ഗുരു അംഗദ് ദേവ് ടീച്ചിങ് ലേണിങ് സെന്ററുമായി(GAD-TLC) ചേർന്ന് രണ്ടാഴ്ചത്തെ ഓൺലൈൻ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
അധ്യാപകരെയും ഗവേഷണവിദ്യാർഥികളെയും ലക്ഷ്യമാക്കിക്കൊണ്ടുള്ള ഈ പ്രോഗ്രാം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 13 വരെയാണ് നടത്തുന്നത്. മെറ്റീരിയൽസ് സയൻസുമായും ഗവേഷണവുമായും ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
പ്രൊഫ. എ.കെ. ബക്ഷി (വൈസ്-ചാൻസലർ, പി.ഡി.എം യൂണിവേഴ്സിറ്റി, ഹരിയാണ, ചെയർമാൻ, GAD-TLC) ഡോ.വിമൽ രാർ (പ്രോജക്റ്റ് ഹെഡ്, ജോയിന്റ് ഡയറക്ടർ, GAD-TLC) തുടങ്ങിയ പ്രമുഖരും വിവിധ വിഷയങ്ങളിൽ പ്രാമുഖ്യം ലഭിച്ച വിദഗ്ധരും ക്ലാസുകൾ നയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: hodphysicsbmc@gmail.com