കൊച്ചി > പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൺ മാവുങ്കലിന്റെ കൊച്ചിയിലെയും ചേർത്തലയിലെയും വീടുകളിൽ പരിശോധന. കൊച്ചിയിലെ വീട്ടിൽ പൊലീസും വനംവകുപ്പും മോട്ടർ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്. വീടിന് മുന്നിലെ നെയിം ബോർഡുകൾ നീക്കി.
ചേർത്തലയിലെ വീട്ടിൽ എറണാകുളത്ത് നിന്നുള്ള ക്രൈം ബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റെക്സ് ബോബി അർവിന്റെ നേതൃത്വത്തിലാണ് പരിശോധന.