Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഇന്ത്യന്‍ സൈന്യം പതിനെട്ടാം അടവ് പഠിക്കാൻ എത്തിയ തൃശൂര്‍ കളരി

by News Desk
September 29, 2021
in KERALA
0
ഇന്ത്യന്‍-സൈന്യം-പതിനെട്ടാം-അടവ്-പഠിക്കാൻ-എത്തിയ-തൃശൂര്‍-കളരി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

By ഭദ്ര ചന്ദ്രൻ

തൃശ്ശൂരിലെ എളവള്ളിയില്‍ കഴിഞ്ഞമെയ് മാസമാണ് ഇന്ത്യന്‍ കരസേനയിലെ 12 പേര്‍ കളരി പഠിക്കാന്‍ എത്തിയത്. ശ്രീ ഗുരുകുലം കളരി സംഘത്തില്‍ മൂന്നുമാസം പരിശീലനം എന്നതായിരുന്നു ലക്ഷ്യം. അതിപ്പോള്‍ അഞ്ച് മാസമായി. ഈ കാലയളവ് ഇനിയും കൂടും. ഒരുപക്ഷേ, വരും വര്‍ഷങ്ങളില്‍ കളരി പഠിക്കാന്‍ പുതിയ സംഘങ്ങള്‍ എത്തും — കളരി ആശാന്‍ ജോര്‍ജ്ജ് കെ ജോസ് പറയുന്നു.

കേരളത്തില്‍ ആദ്യമായാണ് സൈനികര്‍ കളരി സംഘത്തില്‍ വന്ന് അഭ്യാസം പഠിക്കുന്നതെന്നാണ് ശ്രീ ഗുരുകുലം കളരി സംഘം സെക്രട്ടറി കൂടെയായ ജോര്‍ജ്ജ് കെ ജോസ് പറയുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള സൈനികരില്‍ 11 പേര്‍ മലയാളികളാണ്. ഒരാള്‍ തമിഴ്‍നാട് സ്വദേശിയും.

നേരത്തെ കളരി അറിയാവുന്ന ഇരില്‍ ചിലര്‍, അടുത്തിടെ ചെന്നൈയിലേയും ബെംഗളൂരുവിലേയും സൈനിക സദസ്സുകളില്‍ കളരിയഭ്യാസ മുറകളുകള്‍ കാണിച്ച് മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ അഭ്യാസമുറകള്‍ പഠിക്കാന്‍ സൈനികരെ ഹവില്‍ദാറുടെ നേതൃത്വത്തില്‍ കേരളത്തിലേക്ക് അയച്ചത്.

സോഷ്യല്‍ മീഡിയിലൂടെയും മറ്റും ശ്രീ ഗുരുകുലം കളരി സംഘത്തിന്‍റെ വീഡിയോകള്‍ കണ്ടതിന് ശേഷമാണ് സൈനികര്‍ എത്തിയത്. ഒരു മുതിര്‍ന്ന ഓഫീസര്‍ കളരി സന്ദര്‍ശിച്ചു.രക്ഷാധികാരിയും അധ്യക്ഷനുമായ ആന്‍റണി ഗുരുക്കളുമായി സംസാരിച്ചു. പിന്നീടാണ് സൈനികര്‍ എത്തിയത്.

“സൈനികരുടെ സംഘടം ഇവിടെ വരാനും കളരി അഭ്യസിക്കാനും പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്,” കളരി ആശാന്‍ ജോര്‍ജ്ജ് കെ ജോസ് പറയുന്നു;

“കലാരൂപങ്ങള്‍ പഠിക്കുന്നതിനും അതില്‍ മികവ് കാണിക്കുന്നതിനും വേണ്ടി ഇന്ത്യന്‍ ആര്‍മിയില്‍ ഗ്രൂപ്പുകളെ വളര്‍ത്തുന്നുണ്ട്. ആന്താരാഷ്ട്ര തലത്തിലടക്കം അവര്‍ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാറുമുണ്ട്. കളരിപ്പയറ്റ് അത്തരത്തിലൊരു പരമ്പരാഗത കലാരൂപമായതിനാല്‍ തന്നെയാണ് ഈ ഗ്രൂപ്പ് അത് അഭ്യസിക്കുന്നത്. രണ്ടാമത്തെ കാരണം, ചില സന്ദര്‍ഭങ്ങളില്‍ ഇവര്‍ക്ക് ശത്രുക്കളെ നേരിടണമെങ്കില്‍ ആയുധങ്ങള്‍ പ്രത്യേകിച്ച് തോക്കൊന്നും ഉപയോഗിക്കാന്‍ പാടില്ല, കാരണം ആയുധങ്ങള്‍ പ്രയോഗിക്കുന്നത് പലപ്പോഴും പ്രശ്‌നങ്ങളെ സങ്കീര്‍ണ്ണതയിലേക്ക് നയിക്കാറുണ്ട്. ഈ അവസരങ്ങളില്‍ മാര്‍ഷല്‍ ആര്‍ട്‌സ് തന്നെയാണ് ഇവരുടെ പ്രധാന ആയുധം. കളരിയില്‍ ആയുധം വേണ്ടാത്ത വെറുംകൈയ്യുമായി ബന്ധപ്പെട്ട ധാരാളം മുറകള്‍ ഉണ്ട്. അടുത്തത്, ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോള്‍ ഒടിവ്, ചതവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഇവരില്‍ പതിവാണ്. അതുകൊണ്ട് തന്നെ ആയുര്‍വേദത്തിലൂടെ ശരിയായ രീതിയില്‍ എങ്ങനെ പരിഹാരം കാണാം എന്നും പഠിപ്പിക്കുന്നുണ്ട്. സ്വന്തമായും മറ്റുള്ളവരെയും സഹായിക്കുന്ന തരത്തിലാണ് ഇവരെ പഠിപ്പിക്കുന്നത്.”

പല വശങ്ങളില്‍ നിന്നുള്ള ശത്രുക്കളുടെ ആക്രമണം ചെറുക്കാന്‍ മെയ് പയറ്റ്, കൈക്കുത്തിപ്പയറ്റ്, ചുമട്ടടി തുടങ്ങിയ ചില അഭ്യാസമുറകളും സൈനികര്‍ പഠിക്കുന്നുണ്ട്. അവര്‍ക്ക് ഉന്മേഷം ഉണ്ടാകാനും, തളര്‍ച്ച ഇല്ലാതെ ശത്രുക്കളെ നേരിടാനും ഈ മുറകള്‍ സഹായിക്കുമെന്നാണ് കളരി ആശാന്‍ പറയുന്നത്.

“എല്ലാ ദിവസവും മണിക്കൂറുകളോളം ഓടുകയും വ്യായാമങ്ങള്‍ ചെയ്യുന്നവരുമായിട്ടും ഈ മുറകള്‍ അവര്‍ക്ക് വളരെ കഠിനമായിരുന്നു. എന്നിരുന്നാലും, സാധാരണക്കാര്‍ വര്‍ഷങ്ങളെടുത്ത് സ്വായത്തമാക്കുന്ന ഇത്തരം അഭ്യാസമുറകള്‍ ചുരുങ്ങിയ മാസങ്ങള്‍ക്കൊണ്ടാണ് സൈസികര്‍ പഠിച്ചെടുത്തത്.” ജോര്‍ജ്ജ് കെ ജോസ് പറഞ്ഞു.

“വാളും പരിചയും ഉറുമിയുമായിരുന്നു ആദ്യ പരിശീലന ആയുധങ്ങള്‍. അതില്‍ തഴക്കം വന്നതോടെ മര്‍മ പ്രയോഗങ്ങളിലേക്ക് കടന്നു. അതിലാണ് ഒറ്റപ്പയറ്റും രണ്ട് കുന്തങ്ങള്‍ ഒരേസമയം ഉപയോഗിച്ചു നടത്തുന്ന കുന്തപ്പയറ്റുമൊക്കെ ഉള്ളത്. ഇപ്പോള്‍ കളരിപ്പയറ്റിന്‍റെ പതിനെട്ടാമത്തെ അടവായ കളരി യോഗയിലാണ് പരിശീലനം. കളരി മുറകളും യോഗാ അഭ്യാസങ്ങളും കൂടിച്ചേര്‍ന്നതാണ് കളരി യോഗ എന്ന് പറയുന്ന വിഭാഗം. സൈനികരുടെ കഴിവിന് അനുസരിച്ചാണ് ഓരോ മുറകളും പരിശീനത്തില്‍ ഉള്‍പ്പെടുത്തി കൊണ്ടുവരുന്നത് ” കളരി സംഘം ആശാന്‍ പറയുന്നു.

എളവള്ളി ഗ്രാമത്തില്‍ 2010ലാണ് ശ്രീ ഗുരുകുലം കളരി തുടങ്ങിയത്. വിജയന്‍ എം അയ്യര്‍ ഗുരുക്കളാണ് സ്ഥാപകന്‍. ഇളയച്ഛൻ രംഗനാഥ അയ്യരില്‍ നിന്നുമാണ് വിജയന്‍ ഗുരുക്കള്‍ കളരിയുടെ ആദ്യ പാഠങ്ങള്‍ പഠിച്ചെടുത്തത്.

പിന്നീട് പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാടില്‍ (ആറാം തമ്പുരാന്‍) നിന്നും കളരിപ്പയറ്റ് അഭ്യാസം പൂര്‍ത്തിയാക്കി. കരാട്ടെ, കോല്‍ക്കളി, ഐവര്‍ക്കളി എന്നിവയിലെല്ലാം പ്രാവീണ്യം നേടിയ വിജയന്‍ ഗുരുക്കള്‍ കളരിപ്പയറ്റ് സംരക്ഷണ സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റായും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ കളരിപ്പയറ്റ് പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതോടൊപ്പം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പിലെ വിധികര്‍ത്താവുമായിരുന്നു അദ്ദേഹം. — കളരി അധികൃതര്‍ പറയുന്നു.

****

Previous Post

മലയാളത്തിലെ ആദ്യ ഏകീകൃത ആംഗ്യഭാഷാ ലിപി പ്രകാശനം ചെയ്തു; പാഠ്യപദ്ധതിയുടെ ഭാഗമായേക്കും

Next Post

മാംഗോ മെഡോസിൽ നിക്ഷേപിക്കാമെന്ന്‌ പറഞ്ഞ്‌ മോൺസൻ സമീപിച്ചു; വെളിപ്പെടുത്തലുമായി എൻ കെ കുര്യൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മാംഗോ-മെഡോസിൽ-നിക്ഷേപിക്കാമെന്ന്‌-പറഞ്ഞ്‌-മോൺസൻ-സമീപിച്ചു;-വെളിപ്പെടുത്തലുമായി-എൻ-കെ-കുര്യൻ

മാംഗോ മെഡോസിൽ നിക്ഷേപിക്കാമെന്ന്‌ പറഞ്ഞ്‌ മോൺസൻ സമീപിച്ചു; വെളിപ്പെടുത്തലുമായി എൻ കെ കുര്യൻ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.