തിരുവനന്തപുരം: മലയാളത്തിലെ ആദ്യ ഏകീകൃത ആംഗ്യഭാഷാ ലിപി പ്രകാശനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. മലയാള ഭാഷയിൽ തന്നെ ഒരു ഏകീകൃത ഫിങ്കർ സ്പെല്ലിംങ് ഉണ്ടാക്കുകയും ശ്രവണ പരിമിതർക്കായുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യുകയാണ്സംരംഭത്തിന്റെ ലക്ഷ്യം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ (NISH) ഡിഗ്രിഎച്ച്.ഐ ഡിപ്പാർട്ട്മെന്റ്ഇന്ത്യൻ ആംഗ്യ ഭാഷാ അധ്യാപകരുംഓൾ കേരള അസ്സോസിയേഷൻ ഓഫ് ഡെഫിന്റെ അംഗങ്ങളുടെയും സഹായത്തോടുകൂടിയാണ് ഈ ആശയം നടപ്പിലാക്കിയത്.
ഷിഞ്ചു സോമൻ, സരുൺ സൈമൺ, സന്ദീപ് കൃഷ്ണൻ, അരുൺ ഗോപാൽ, രാഗി രവീന്ദ്രൻ എന്നിവരാണ് ഈ മലയാളം ആംഗ്യ ലിപി തയാറാക്കിയത്. ഈ ലിപി പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
Content Highlights: sign language,National Institute of Speech and Hearing (NISH)