ചവറ> ചവറയിൽ നഴ്സിനെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പിടികൂടി. നിരവധി കേസുകളിൽ പ്രതികളായ തിരുവനന്തപുരം സ്വദേശികളായ കഠിനംകുളം പുതുക്കുറിച്ചി തെരുവിൽ തൈ വിളാകം നിശാന്ത് (29), കടയ്ക്കാവൂർ തെക്കുംഭാഗം റോയിനിവാസിൽ റോയി (26)എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 18 ന് വൈകിട്ട് 4 നാണ് കേസിനാസ്പദമായ സംഭവം. കൊല്ലം പൊലീസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായ ദിവ്യാനന്ദ ജോലി കഴിഞ്ഞ് ചവറയിലെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ പോകുമ്പോഴാണ് ആക്രമണമുണ്ടായത്. കൊറ്റൻകുളങ്ങര വാഴേത്ത് ജംഗ്ഷനിൽവെച്ചാണ് ആക്രമിച്ചത്.
തൃക്കുന്നപ്പുഴ പല്ലനയ്ക്ക് സമീപം ആരോഗ്യ പ്രവർത്തകയായ പാനൂർ ഫാത്തിമ മൻസിലിൽ സുബിനയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികളും ഇവരാണെന്ന് സംശയിക്കുന്നു.