പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിൽ വെച്ചു നടത്തിയ വര്‍ഗീയ പരാമര്‍ശമാണ് വിവാദമായത്. പ്രസംഗത്തിൻ്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെ പാലാ ബിഷപ്പ് ഹൗസിലേയ്ക്ക് ചില മുസ്ലീം സംഘടനകള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ സര്‍ക്കാര്‍ നേതൃത്വതതിൽ സര്‍വമത സമ്മേളനം വിളിക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും സര്‍ക്കാര്‍ വേണ്ടത്ര ആര്‍ജ്ജവം കാണിച്ചില്ലെന്നാണ് വിമര്‍ശനം. അതേസമയം, പാലാ ബിഷപ്പിൻ്റെ പ്രസ്താവനയെ തള്ളി മാര്‍ കൂറിലോസ് അന്നു തന്നെ രംഗത്തെത്തിയിരുന്നു.
Also Read:
ഇരുമതങ്ങളും തമ്മിലുള്ള പ്രശ്നം സര്‍വമത സമ്മേളനത്തിലൂടെ പരിഹരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ ഇതുവരെ വിഷയത്തിൽ നടപടിയെടുത്തിട്ടില്ല. സര്‍ക്കാര്‍ നേരത്തെ തന്നെ അനുരഞ്ജന സമ്മേളനം വിളിക്കേണ്ടതായിരുന്നുവെന്നും ഇനിയെങ്കിലും സമുദായ സൗഹാര്‍ദം ഉറപ്പിക്കാൻ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു.. ഇടതുപക്ഷത്തിന് മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ പണ്ടുണ്ടായിരുന്നതു പോലെ ജാഗ്രതയില്ലെന്നും മെത്രാപ്പോലീത്ത വിമര്‍ശിച്ചു.
കേരളത്തിൽ കോൺഗ്രസിനെയാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നതനെ്നു തോന്നും. രാജ്യത്ത് മതനിരപേക്ഷത ഭീഷണിയിലാകുന്ന കാലത്ത് ഇടതുപക്ഷം കോൺഗ്രസ് മുക്ത കേരളമല്ല ലക്ഷ്യമിടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയ മുക്ത കേരളമായിരിക്കണം ലക്ഷ്യം. ഈ നിലപാടിനു പിന്നിൽ രാഷ്ട്രീയ ലാഭത്തിലുള്ള കണ്ണാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടാകുന്നുണ്ടെങ്കിൽ ഉണ്ടാകട്ടെ എന്നാണ് ഇടതുപക്ഷത്തിൻ്റെ സമീപനം. മുൻപ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മതനിരപേക്ഷതയ്ക്കു വേണ്ടി ആര്‍ജവത്തോടെ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ ഇതിൻ്റെ തീഷ്ണത കുറഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also Read:
കറവിലങ്ങാട് പള്ളിയിൽ കുര്‍ബാനയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിവാദ പരാമര്‍ശം നടത്തിയത്. കേരളത്തിലെ കത്തോലിക്കാ പെൺകുട്ടികളെ ലക്ഷ്യമിട്ട് ലൗ ജിഹാദിനു പുറമെ നാര്‍കോട്ടിക് ജിഹാദും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനു സംസ്ഥാനത്തെ ഒരു വിഭാഗം പിന്തുണ നല്‍കുന്നുണ്ടെന്നുമായിരുന്നു പ്രസ്താവന. ഈ പ്രസ്താവനയിൽ ബിഷപ്പിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സീറോ മലബാര്‍ സഭയും തീവ്ര ക്രിസ്ത്യൻ സംഘടനകളും സ്വീകരിച്ചത്.
ബിഷപ്പിൻ്റെ പ്രസ്താവന തള്ളി കോൺഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തിയെങ്കിലും അദ്ദേഹത്തെ കുറ്റപ്പെടുത്താത്ത നിലപാടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റേത്. എന്നാൽ രണ്ട് ദിവസത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ അദ്ദേഹം ബിഷപ്പിൻ്റെ പ്രസ്താവനയെ രക്ഷമായി വിമര്‍ശിച്ചു.