IPL 2021-MI vs PBKS Score Updates: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിങ് തിരഞ്ഞെടുത്തു.
ഇന്ത്യൻ പ്രീമിയർ ലീഗ് 2021 പുനരാരംഭിച്ച ശേഷം നടന്ന മൂന്ന് കളികളിലും മുംബൈ ഇന്ത്യൻസ് തോറ്റിരുന്നു. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലൂടെ വിജയവഴികളിൽ തിരിച്ചെത്താനും പോയിന്റ് നിലയിൽ മുന്നേറാനുമാണ് മുംബൈ ശ്രമിക്കുന്നക്. 10 കളികളിൽ നിന്ന് എട്ട് പോയിന്റ് മാത്രം നേടി മുംബൈ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പഞ്ചാബ്, സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ അവസാന മത്സരത്തിൽ വിജയ വഴിയിലേക്ക് തിരിച്ചെത്തിയ ശേഷം അഞ്ചാം സ്ഥാനത്താണ്. മുംബൈയെ പോലെ പഞ്ചാബിനും ഈ മത്സരത്തിൽ പരാജയപ്പെട്ടാൽ ടൂർണമെന്റിലെ മുന്നോട്ടുപോക്കിനെ ബാധിക്കും.
The post IPL 2021-MI vs PBKS Score Updates: ടോസ് മുംബൈക്ക്; പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു appeared first on Indian Express Malayalam.















