കൊച്ചി > പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലുമായുള്ള ബന്ധത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞതെല്ലാം കള്ളം. കേസിലെ പരാതിക്കാരനായ അനൂപ് അഹമ്മദും മോന്‍സണും സുധാകരനൊപ്പം ഇരിക്കുന്ന ചിത്രം പുറത്തുവന്നു. തന്റെ ചികിത്സയുടെ ഭാഗമായി പലപ്പോഴും കണ്ടിട്ടുണ്ട് എന്നതല്ലാതെ മോന്സണ് മാവുങ്കലുമായി മറ്റു ബന്ധമൊന്നുമില്ല എന്നാണ് സുധാകരന് പറഞ്ഞത്. പരാതിക്കാരെ കണ്ടിട്ട് പോലുമില്ലെന്നും സുധാകരന് വാദിച്ചിരുന്നു.
സുധാകരന്റെ സാന്നിധ്യത്തില്‍ പണം നല്‍കിയെന്നാണ് അനൂപിന്റെ പരാതി. മോന്സണ് മാവുങ്കലിന്റെ വീട്ടില്‍ സുധാകരനും അനൂപും ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്.
സുധാകരന് ഒരുപാട് മോന്‍സണിന്റെ വീട്ടില്‍ എത്തിയിട്ടുണ്ട് മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജിതും വെളിപ്പെടുത്തി. മോന്‍സണുമായി തെറ്റിപ്പിരിഞ്ഞ ശേഷം തനക്ക് ഭീഷണിയുണ്ടായിട്ടുണ്ട്. ജീവനക്കാരുടെ അക്കൗണ്ടുകള്‍ മോന്സണ് ഉപയോഗിച്ചു. രണ്ടരക്കോടി രൂപ തന്റെ അക്കൗണ്ടില്‍ എത്തിയിരുന്നുവെന്നും അജിത് വെളിപ്പെടുത്തി.