ജെറുസലേം > വെസ്റ്റ്ബാങ്കില്‍ കടന്നുകയറിനടത്തിയ ആക്രമണത്തില്‍ അഞ്ച് പലസ്തീന്‍കാരെ വെടിവെച്ച് കൊന്ന് ഇസ്രായേല്‍ സേന. ഹമാസിനെ ലക്ഷ്യമിട്ടായിരുന്നു കടന്നുകയറ്റം. മേഖലയില്‍ സമീപകാലത്തെ ഏറ്റവും മാരകമായ കടന്നാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്.
രണ്ടുപേര്‍ ജെനിനിലും മൂന്ന് പേര് ബിദ്ദുവിലുമാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹമാസ് തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്തെന്നും അത് ചെറുക്കാനാണ് കടന്നുകയറി ആക്രമിച്ചതെന്നുമാണ് ഇസ്രയേലിന്റെ വിശദീകരണം. ഇസ്രയേല്‍ സര്‍ക്കാരും അന്താരാഷ്ട്ര അംഗീകാരമുള്ള പലസ്തീന് ഭരണകൂടവും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് ആക്രമണമെന്ന് ഹമാസ് പ്രതികരിച്ചു. മാസങ്ങളായി വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ അതിക്രമം രൂക്ഷമാണ്. കഴിഞ്ഞമാസം നാല് പലസ്തീന്‍കാരെ ഇസ്രയേല്‍ കൊലപ്പെടുത്തി.