ദുബായ് > ഐപിഎല്ലിൽ തുടർച്ചയായി രണ്ടാംമത്സരത്തിലും കുറഞ്ഞ ഓവർനിരക്കിന് പിഴ നൽകിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് ഒരു കളിയിൽ വിലക്കിന് സാധ്യത. പഞ്ചാബ് കിങ്സിനെതിരെ കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രൂപ പിഴയിട്ടിരുന്നു.
ഡൽഹി ക്യാപിറ്റൽസിനെതിരെ ഇതാവർത്തിച്ചപ്പോൾ പിഴ 24 ലക്ഷമായി.
മൂന്നാംതവണയും കുറഞ്ഞ ഓവർ നിരക്കാണെങ്കിൽ കളിയിൽ വിലക്കുണ്ടാകും. 30 ലക്ഷം രൂപയും ഒടുക്കേണ്ടിവരും. രണ്ടാംതവണത്തെ പിഴവിന് സഹകളിക്കാർക്കും പിഴയുണ്ട്. അവർ ആറുലക്ഷം രൂപയോ മത്സരത്തുകയുടെ 25 ശതമാനമോ നൽകണം. മൂന്നാമത്തെ പിഴവിന് ക്യാപ്റ്റനെ വിലക്കുമ്പോൾ സഹകളിക്കാർ 12 ലക്ഷം രൂപ നൽകണം. ബൗളിങ് ടീം ഒന്നരമണിക്കൂറിൽ നിശ്ചിത 20 ഓവർ പൂർത്തിയാക്കണം.