ന്യൂഡൽഹി > സിപിഐ എം ഡൽഹി സംസ്ഥാന സെക്രട്ടറിയായി കെ എം തിവാരിയെ തെരഞ്ഞെടുത്തു. പാർടി കേന്ദ്രകമ്മിറ്റി അംഗമാണ്. മുപ്പതംഗ സംസ്ഥാന കമ്മിറ്റിയും ഒമ്പതുപേരുള്ള സംസ്ഥാന സെക്രട്ടറിയറ്റും രൂപീകരിച്ചു.
മലയാളിയായ പി വി അനിയനെ സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുത്തു. രണ്ട് ദിവസമായി നടന്ന പ്രതിനിധിസമ്മേളനത്തിൽ 66 പേർ ചർച്ചയിൽ പങ്കെടുത്തു. പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സംസാരിച്ചു.